Loading ...

Home sports

ഫിഫ ക്ലബ്​ ലോക ഫുട്​ബാള്‍ ഫെബ്രുവരിയില്‍

ദോഹ: ഇത്തവണത്തെ ഫിഫ ക്ലബ്​ ഫുട്​ബാള്‍ ലോകകപ്പ്​ 2021 ഫെബ്രുവരി ഒന്നുമുതല്‍ 11 വരെ ദോഹയില്‍ നടക്കും. ഫിഫയാണ്​ ഇക്കാര്യം അറിയിച്ചത്​. നേരത്തേ ഡിസംബറില്‍ നടത്താനായിരുന്നു പദ്ധതി.എന്നാല്‍, കോവിഡ്​ പശ്​ചാത്തലത്തിലാണ്​ നീട്ടിവെച്ചത്​. ആറ്​ വന്‍കരകളിലെ ചാമ്ബ്യന്‍ ക്ലബുകളാണ്​ ലോക പോരില്‍ മാറ്റുരക്കുക. യൂറോപ്യന്‍ ചാമ്ബ്യന്‍സ്​ ലീഗ്​ കിരീടജേതാക്കളായ ബയേണ്‍ മ്യൂണിക്​​ നിലവില്‍ തന്നെ ടൂര്‍ണമെന്‍റിലേക്ക്​ യോഗ്യത നേടിക്കഴിഞ്ഞു​.എല്ലാ കോവിഡ്​ പ്രേ​ാ​​ട്ടോകോളുകളും പാലിച്ചായിരിക്കും സുരക്ഷിതമായി ടൂര്‍ണ​െമന്‍റ്​ നടത്തുകയെന്നും ഇതിനായി ഫിഫയും ആതിഥേയരാജ്യമായ ഖത്തറും ഒരുമിച്ച്‌​ പ്രവര്‍ത്തിക്കുമെന്നും ആഗോളഫുട്​ബാള്‍ ഫെഡറഷേന്‍ അറിയിച്ചു. കഴിഞ്ഞ ലോക ക്ലബ്​ ഫുട്​ബാളും ഖത്തറിലായിരുന്നു നടന്നത്​. കഴിഞ്ഞ ലോക ക്ലബ്​ ഫുട്​ബാള്‍ കുറ്റമറ്റ രീതിയിലാണ്​ ഖത്തര്‍ നടത്തിയത്​. ഹിന്‍ഗിന്‍ സ്പോര്‍ട് ക്ലബ് (ന്യൂ കാലിഡോണിയ ഓഷ്യാന), അല്‍ സദ്ദ് (ഖത്തര്‍ ആതിഥേയര്‍), ലിവര്‍പൂള്‍ (ഇംഗ്ലണ്ട് യൂറോപ്പ്), സി.എഫ് മൊണ്ടെറേ (മെക്സിക്കോ വടക്കന്‍ മധ്യ അമേരിക്ക കരീബിയ), ഇ.എസ് തുനീസ് (തുനീഷ്യ ആഫ്രിക്ക), അല്‍ ഹിലാല്‍ എസ്.എഫ്.സി (സൗദി അറേബ്യ ഏഷ്യ), സി.ആര്‍ ഫ്ലമി​ംഗോ (ബ്രസീല്‍ തെക്കേ അമേരിക്ക) എന്നീ ഏഴ്​ ക്ലബുകളാണ്​ കഴിഞ്ഞ തവണ ഏറ്റുമുട്ടിയത്​. ബ്രസീലിന്‍ ക്ലബ്​ ​െഫ്ലമിങ്​ഗോയെ തോല്‍പിച്ച്‌​ ലിവര്‍പൂളാണ്​ കിരീടം ചൂടിയത്​.

Related News