Loading ...

Home sports

മറഡോണയുടെ സംസ്‌കാരം വ്യാഴാഴ്ച; ഇതിഹാസതാരത്തെ അവസാനമായി കാണാന്‍ ജനപ്രവാഹം

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ദൈവത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ ജനപ്രവാഹം ഒഴുകുകയാണ്. കഴിഞ്ഞ ദിവസം അന്തരിച്ച അര്‍ജന്റീന ഫുട.മബആഹ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്‌കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടാരത്തില്‍ നടക്കും.അര്‍ജന്റീന പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗിക വസതിയുമായ കാസ റൊസാഡയില്‍ ഔദ്യോഗിക ബഹുമതികളോടെ വ്യാഴാഴ്ച തന്നെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. മറഡോണയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.ബുധനാഴ്ച ടിഗ്രെയിലെ സ്വവസതിയിലായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം വിടപറഞ്ഞത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. à´¤àµà´Ÿà´°àµâ€à´¨àµà´¨àµ വീട്ടില്‍ വിശ്രമത്തിലായിരുന്നു അദേഹം.

Related News