Loading ...

Home cinema

വീണ്ടും ദുബായ് കഥ പറയാന്‍ ലാല്‍ജോസ് എത്തുന്നു

 à´®à´²à´¯à´¾à´³à´¿ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായി മാറിയ ആളാണ് ലാല്‍ ജോസ്. എന്നാല്‍ തന്റെ  പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ലാല്‍ജോസ്. അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം ലാല്‍ ജോസ് ദുബായ് à´•à´¥ പറയാന്‍ വീണ്ടും
ഒരുങ്ങുകയാണ്. à´ˆ ചിത്രത്തിന്റെ   പ്രഖ്യാപനം സംവിധായകന്റെ  ദുബായ് നഗരത്തിലൂടെയുള്ള സൈക്കിള്‍ സവാരി വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു. à´ˆ വീഡിയോ അടക്കം ഏറെ വൈറലായി മാറിയിരുന്നു.ഏറെക്കാലത്തിന് ശേഷം ദുബായില്‍ ചിത്രീകരിക്കുന്ന ഒരു മുഴുനീള മലയാള സിനിമയായിരിക്കും 'നാല്‍പ്പത്തിയൊന്ന്' എന്നത്. ചിത്രത്തിന്റെ  ഷൂട്ടിങിന് 14ന് തുടക്കമാകും എന്ന പുതിയ വിശേഷമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ്. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡോ. ഇക്ബാല്‍ കുറ്റിപ്പുറം ലാല്‍ജോസ് ചിത്രത്തിന് വേണ്ടി എഴുതുന്ന നാലാമത്തെ തിരക്കഥയാണ് ഇതെന്നതും ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ്. സലിം കുമാറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം ഹരിശ്രീ യൂസഫും മൂന്നു കുട്ടികളും ചിത്രത്തിലുണ്ടാകും. വൈവിധ്യമായൊരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് പുതിയ സിനിമ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൈല്‍ കോയ ആണ് ഗാനങ്ങള്‍ക്ക് വരികളൊരുക്കുന്നത്. അജ്മല്‍ ബാബുവാണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശ്രീജിത്ത് ഗുരുവായൂര്‍ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കും. തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.'തണ്ണിമത്തന്‍ ദിനങ്ങള്‍' ഫെയിം സംഗീത സംവിധായകനായ ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്.



Related News