Loading ...

Home sports

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചെന്നൈയിനെ കീഴടക്കി ബെംഗളൂരു

പനാജി: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചെന്നൈയിന്‍ എഫ്.സിയെ കീഴടക്കി ബെംഗളൂരു എഫ്.സി. കരുത്തരുടെ പോരാട്ടത്തില്‍ ഒറ്റഗോളിനാണ് ബെംഗളൂരു എഫ്.സി. നായകന്‍ സുനില്‍ ഛേത്രി വിജയഗോള്‍ നേടിയത്. സീസണില്‍ ബെംഗളൂരു നേടുന്ന ആദ്യ വിജയവും ചെന്നൈ നേരിടുന്ന ആദ്യ തോല്‍വിയുമാണിത്. ഐ.എസ്.എല്ലിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകളായതിനാല്‍ ചെന്നൈയിനും ബെംഗളൂരുവും മികച്ച തുടക്കമാണ് മത്സരത്തിന് നല്‍കിയത്. മൂന്നാം മിനിട്ടില്‍ തന്നെ ചെന്നൈയിന് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത ക്രിവെല്ലാരോയ്ക്ക് പിഴച്ചു. പന്ത് പ്രതിരോധ മതിലില്‍ തട്ടി തെറിച്ചു വീണു. 17-ാം മിനിട്ടിലും ക്യാപ്റ്റന്‍ ക്രിവല്ലാരോയ്ക്ക് അവസരം ലഭിച്ചെങ്കിലും അതും ഗോളായി മാറ്റാന്‍ ചെന്നൈക്ക് സാധിച്ചില്ല. 29-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ രാഹുല്‍ ഭേക്കെയ്ക്ക് ഗോള്‍ വല ചലിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും നടന്നില്ല . ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിക്കാനല്ല രാഹുലിന്റെ ശ്രമം വിഫലമായി. ആദ്യ പകുതിയില്‍ മികച്ച പോരാട്ടം നടത്താന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. ആദ്യ ഗോള്‍ വീണതോടെ ബെംഗളൂരു ആവേശത്തിലായി. 59-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ ഡിമാസ് എടുത്ത ഗോളിലെന്ന ഏവരും ഉറപ്പിച്ച പന്ത് ചെന്നൈയിന്‍ ഗോളി വിശാല്‍ ഖെയ്ത്ത് തട്ടിയകറ്റി. ഗോള്‍ വഴങ്ങിയതോടെ ചെന്നൈയിനും മികച്ച കളി പുറത്തെടുത്തു. ഇതോടെ രണ്ടാം പകുതി കാണികള്‍ക്കും കളിക്കാര്‍ക്കും ഒരുപോലെ ആവേശഭരിതമായി.
68-ാം മിനിട്ടില്‍ ചെന്നൈയുടെ ചങ്‌തെയുടെ മികച്ച ഒരു പാസ്സില്‍ നിന്നും നായകന്‍ ക്രിവല്ലാരോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും ആഷിഖിന്റെ കൈയ്യില്‍ തട്ടി അത് പുറത്തേക്ക് പോയി. പക്ഷേ റഫറി പെനാല്‍ട്ടി വിധിച്ചില്ല.

Related News