Loading ...

Home Europe

കാ​ര്‍​ഷി​ക നി​യ​മം; ല​ണ്ട​നി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു, നി​ര​വ​ധി പേ​ര്‍ അ​റ​സ്റ്റി​ല്‍

ല​ണ്ട​ന്‍: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നിയമത്തിനെതിരെ ല​ണ്ട​നി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ല​ണ്ട​നി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ത്. ല​ണ്ട​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ക്കു​മു​ന്നി​ലും പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്നു. ക​ര്‍​ഷ​ക​രെ അ​നു​കൂ​ലി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം. കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച്‌ 13 പേ​രെ അ​റ​സ്റ്റു ചെ​യ്തെന്നാണ് റി​പ്പോ​ര്‍​ട്ട്. ത​ങ്ങ​ള്‍ പ​ഞ്ചാ​ബി​ലെ ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്നു എ​ന്ന മു​ദ്രാ​വാ​ക്യ​വും പ്ല​ക്കാ​ര്‍​ഡു​ക​ളും ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു ബ്രി​ട്ട​നി​ലെ സി​ഖു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ഷേ​ധം. ക​ര്‍​ശ​ന​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ലു​ണ്ടെ​ന്നും അ​തി​നാ​ല്‍ 30ല്‍ ​അ​ധി​കം പേ​ര്‍ ഒ​ത്തു​കൂ​ടി​യാ​ല്‍ അ​റ​സ്റ്റും പി​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും പോ​ലീ​സ് ആ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. അ​തേ​സ​മ​യം കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രെ ഇ​ന്ത്യ​യി​ല്‍ ക​ര്‍​ഷ​ക​രു​ടെ സ​മ​രം തു​ട​രു​ക​യാ​ണ്.

Related News