Loading ...

Home sports

14 റണ്‍സിനിടെ 6 വിക്കറ്റ് നഷ്ടം, ഓസീസിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയ്ക്ക് മുന്നോടിയായി നടക്കുന്ന രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. സീനിയര്‍ താരങ്ങള്‍ ഒന്നടങ്കം പരാജയപ്പെട്ടതോടെ ഇന്ത്യ 9 വിക്കറ്റിന് 131 എന്ന പരിതാപകരമായ നിലയിലാണ്. നേരത്തെ യുവതാരങ്ങളായ പൃഥ്വി ഷായും ശുഭ്‌മാന്‍ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും തുടര്‍ന്നെത്തിയവര്‍ക്ക് ഓസീസ് ബൗളിങ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു‌നില്‍ക്കാനായില്ല.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ടി20 ശൈലിയില്‍ ബാറ്റ് വീശിയ പൃഥ്വി ഷായുടെയും ശുഭ്‌മാന്‍ ഗില്ലിന്റെയും ബലത്തില്‍ 102ന് രണ്ട് എന്ന ശക്തമായ നിലയിലായിരുന്നു.യ പൃഥ്വി ഷാ 29 ബോളില്‍ 8 ഫോറുകളുടെ അകമ്ബടിയില്‍ 40 റണ്‍സെടുത്തു. ഗില്‍ 58 ബോളില്‍ 6 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്ബടിയില്‍ 43 റണ്‍സെടുത്തു. എന്നാല്‍ തുടര്‍ന്നെത്തിയ ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു.
29 റണ്‍സെടുക്കുന്നതിനിടെ 7 വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.ഓസീസിനായി ജാക്ക് വൈല്‍ഡെര്‍മത്ത്, സീന്‍ അബോട്ട് എന്നിവര്‍ മൂന്നു വീതവും കാമറൂണ്‍ ഗ്രീന്‍, വില്‍ സതര്‍ലാന്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ഓസീസിനെതിരെ നടന്ന ആദ്യ സന്നാഹമത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Related News