Loading ...

Home cinema

M - 24 ഷോര്‍ട്ട് ഫിലിം ജനുവരിയില്‍

ജാതി, മതം, കുലം, ഗോത്രം, ഭാഷ എന്നിവയ്ക്ക് അതീതമായി അതിജീവനത്തിന്റെ കഥ പറയുന്ന M - 24 എന്ന ഹ്രസ്വചിത്രം ജനുവരിയില്‍ പ്രേക്ഷകരുടെ മുന്നിലെത്തും. ദില്ലിയില്‍ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്ന മലയാളിയായ മേജറുടെയും മകളുടെയും ജീവിതത്തിലൂടെയാണ് ഹ്രസ്വചിത്രം വികസിക്കുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ഇവരുടെ ജീവിതത്തില്‍ കൊവിഡ് ഉണ്ടാക്കുന്ന പ്രതിസന്ധിയും ചിത്രം ചര്‍ച്ച ചെയ്യുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ചിത്രത്തിലൊരു സുപ്രധാന വേഷമവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അജിതന്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രേമാനന്ദാണ്. പ്രവാസി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സുജിത് സഹദേവ്, അശ്വിന്‍ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. ശ്രീരേഖ പ്രിന്‍സ്, അനൂപ് സാഗര്‍ എന്നിവരുടെ വരികള്‍ക്ക് ജിജി തോംസണ്‍ സംഗീതം പകരുന്നു. ആലാപനം: മിഥില മൈക്കിള്‍, ജിജി തോംസണ്‍. പി.ആര്‍.ഒ: അജയ് തുണ്ടത്തില്‍. ശ്രീജി ഗോപിനാഥന്‍, ബാദുഷ, ചന്ദ്രന്‍ നായര്‍, അജിത് ജി. മണിയന്‍, അനില്‍ മുംബയ്, ജെറോം ഇടമണ്‍, സി.കെ.പ്രിന്‍സ്, നമിത കൃഷ്ണന്‍, ടിന്റുമോള്‍, ജയ.ആര്‍, സ്‌നേഹ ഷാജി, സംഗീത ജയന്‍ നായര്‍ എന്നിവരഭിനയിക്കുന്നു.

Related News