Loading ...

Home cinema

ബോ​ളി​വു​ഡ് താ​രം ആ​ര്യ ബാ​ന​ര്‍​ജി മ​രി​ച്ച നി​ല​യി​ല്‍

കോ​ല്‍​ക്ക​ത്ത: ബോ​ളി​വു​ഡ് താ​രം ആ​ര്യ ബാ​ന​ര്‍​ജി​യെ(33) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തെ​ക്ക​ന്‍ കോ​ല്‍​ക്ക​ത്ത​യി​ലെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലാ​ണ് വെ​ള്ളി​യാ​ഴ്ച താ​ര​ത്തെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ​ത്തി​യ ജോ​ലി​ക്കാ​രി കോ​ളിം​ഗ് ബെ​ല്ല് അ​ടി​ച്ചി​ട്ടും ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ടും ആ​ര്യ പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. ബെ​ഡ്റൂ​മി​ല്‍​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​ത്. ആ​ര്യ ഇ​വി​ടെ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.2011ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഹി​ന്ദി ചി​ത്ര​മാ​യ ദ് ​ഡേ​ര്‍​ട്ടി പി​ക്ച്ച​റി​ല്‍ വി​ദ്യാ ബാ​ല​നോ​ടൊ​പ്പം അ​ഭി​ന​യി​ച്ചാ​ണ് ആ​ര്യ ശ്ര​ദ്ധ നേ​ടി​യ​ത്. മൃ​ത​ദേ​ഹം ഫൊ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related News