Loading ...

Home sports

ലാ ലീഗ: ബാഴ്‌സലോണയ്ക്ക് ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ജയം. മെസ്സിയുടെ ഏക ഗോളിന് ലെവാന്റയേയാണ് തോല്‍പ്പിച്ചത്. ജയത്തോടെ ബാഴ്‌സ രണ്ടു സ്ഥാനം കയറി 8-ാം സ്ഥാനത്തെത്തി. കളിയുടെ 76-ാം മിനിറ്റിലാണ് ലയണല്‍ മെസ്സി ഗോള്‍ നേടിയത്. ഡീ ജോംഗ് നല്‍കിയ പന്താണ് മെസ്സി വലയിലെത്തിച്ചത്. ലെവന്റായുടെ ഗോള്‍ കീപ്പര്‍ അയ്റ്റര്‍ ഫെര്‍ണാണ്ടസിന്റെ ചോരാത്ത കൈകളെ തകര്‍ക്കാനാകാതെ ബാഴ്‌സപ്പടയ്ക്ക് നിരാശരാകേണ്ടിവന്നു. മാര്‍ട്ടിന്‍ ബ്രെയ്ത്തവെയ്റ്റ്, ക്ലെമന്റ് ലെങ്ക്‌ലെറ്റ്, ജോര്‍ദി ആല്‍ബ, അന്റോണിയോ ഗ്രീസ്മാന്‍ എന്നിവര്‍ക്ക് കിട്ടിയ അവസരങ്ങളാണ് ഫെര്‍ണാണ്ടസ് പ്രതിരോധിച്ചത്. ജയം കഴിഞ്ഞയാഴ്ച യുവന്റസിനോട് ഏറ്റ 3-0ന്റെ ക്ഷീണം ചെറുതായി ഒന്നു കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.

Related News