Loading ...

Home sports

ഓ​ക്‌ല​ന്‍​ഡ് ട്വ​ന്‍റി-20: കി​വീ​സി​ന് ജ​യം

ഓ​ക്‌ല​ന്‍​ഡ്: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്ബ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് അ​ഞ്ച് വി​ക്ക​റ്റി​ന്‍റെ അ​നാ​യാ​സ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ന്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ ഒ​ന്‍​പ​ത് വി​ക്ക​റ്റി​ന് 153 റ​ണ്‍​സ് നേ​ടി. ഏ​ഴ് പ​ന്തു​ക​ള്‍ ബാ​ക്കി നി​ല്‍്ക്കേ കി​വീ​സ് അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ അ​നാ​യാ​സം ല​ക്ഷ്യം മ​റി​ക​ട​ന്നു.

57 റ​ണ്‍​സ് നേ​ടി​യ ടിം ​സി​ഫേ​ര്‍​ട്ടി​ന്‍റെ പ്ര​ക​ട​ന​മാ​ണ് കി​വീ​സി​ന് തു​ണ​യാ​യ​ത്. മാ​ര്‍​ക്ക് ചാ​പ്മാ​ന്‍ 34 റ​ണ്‍​സും ഗ്ലെ​ന്‍ ഫി​ലി​പ്സ് 23 റ​ണ്‍​സും നേ​ടി. പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ഹാ​രി​സ് റൗ​ഫ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. 42 റ​ണ്‍​സ് നേ​ടി​യ നാ​യ​ക​ന്‍ ഷ​ഹ​ദാ​ബ് ഖാ​നാ​ണ് പാ​ക്ക് നി​ര​യി​ലെ ടോ​പ്പ് സ്കോ​റ​ര്‍. ഫ​ഹീം അ​ഷ്റ​ഫ് 31 റ​ണ്‍​സ് നേ​ടി. കി​വീ​സി​ന് വേ​ണ്ടി ജേ​ക്ക​ബ് ഡ​ഫി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ഡ​ഫി​യാ​ണ് മാ​ന്‍ ഓ​ഫ് ദ് ​മാ​ച്ച്‌.

Related News