Loading ...

Home Business

സ്വര്‍ണ വില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് 320 രൂപ; പവന് 37,440

കൊച്ചി: തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് ഇന്ന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 ആയി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചു. 40 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,680 രൂപയായി. ഡിസംബര്‍ എട്ടിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണ വില എത്തിയിരുന്നു. 37,280 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണ വില ഇടിഞ്ഞതിന് ശേഷമാണ് വില വീണ്ടും ഉയരുന്നത്. ഇന്നലെ പവന് 160 രൂപയാണ് കൂടിയത്. തുടര്‍ച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ദിവസവും 320 രൂപയിലാണ് പവന് വില ഉയരാന്‍ ആരംഭിച്ചത്. കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയത് ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലുണ്ടായ ചലനങ്ങള്‍ ആഭ്യന്തര വിപണിയെയും സ്വാധീനിക്കുകയായിരുന്നു

Related News