Loading ...

Home Europe

പുതുവര്‍ഷത്തില്‍ ബ്രിട്ടന്‍ ഒറ്റയ്ക്കാകും

അരനൂറ്റാണ്ടോളം യൂറോപ്യന്‍ പൊതുസമൂഹത്തിന്റെ ഭാഗമായിരുന്ന ബ്രിട്ടന്‍ പുതുവര്‍ഷത്തില്‍ ഒറ്റയ്ക്കാകും. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്(ബ്രെക്സിറ്റ്) 2016ല്‍ ഹിതപരിശോധനയില്‍ തീരുമാനിച്ചതിനുശേഷം സംഭവബഹുലമായ നാലു വര്‍ഷത്തിലേറെ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് വര്‍ഷാന്ത്യദിനത്തില്‍ ബ്രിട്ടന്‍ പൂര്‍ണമായും യൂണിയന്‍ വിടുന്നത്. കഴിഞ്ഞ ജനുവരി 31ന് ബ്രിട്ടന്‍ ഇയു വിട്ടിരുന്നെങ്കിലും അതിനുശേഷം പരിവര്‍ത്തനകാലമായിരുന്നു, 11 മാസം. കഴിഞ്ഞയാഴ്ചയാണ് ഇയുവും ബ്രിട്ടനും വേര്‍പിരിയലിനു ശേഷമുള്ള ഇടപാടുകള്‍ക്ക് കരാറായത്. ചൊവ്വാഴ്ച തുര്‍ക്കിയുമായും ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കി. ബന്ധമുള്ള എല്ലാ രാജ്യവുമായി പ്രത്യേകം കരാറുകള്‍ ഉണ്ടാക്കുകയാണ് ബ്രിട്ടന്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

Related News