Loading ...

Home cinema

'മാസ്റ്റര്‍' റിലീസിന് മുന്നേ ഇന്റര്‍നെറ്റില്‍; 400 വ്യാജ വെബ്‌സൈറ്റുകള്‍ നിരോധിച്ച്‌

ചെന്നൈ: വിജയ് ചിത്രം മാസ്റ്റര്‍ റിലീസിന് മുന്നേ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സംഭവത്തില്‍ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ സൈറ്റുകള്‍ക്ക് കോടതി നിരോധനം ഏര്‍പ്പെടുത്തി. വെബ്‌സൈറ്റുകള്‍ റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍, ജിയോ, വി, ബിഎസ്‌എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ റിലീസിന് മുന്‍പേ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗങ്ങള്‍ ഇനിയും പ്രചരിപ്പിക്കുകയാണെങ്കില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. നാളെ തീയറ്ററിലെത്താനിരിക്കുന്ന ചിത്രത്തിന്റെ പ്രധാന രംഗങ്ങളാണ് ലീക്കായത്. വിതരണക്കാര്‍ക്ക് വേണ്ടി നടത്തിയ പ്രദര്‍ശനത്തില്‍ നിന്നും റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തെത്തിയതെന്നാണ് വിവരം. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ തേടി കോടതിയെ സമീപിച്ച കമ്ബനിക്ക് അനുകൂലമായാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ പത്ത് മാസത്തിന് ശേഷം തീയറ്ററുകളിലെത്തുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് മാസ്റ്റര്‍. ഒന്നര വര്‍ഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചു. ചോര്‍ന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 9ന് പുറത്തിറങ്ങേണ്ട ചിത്രം കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.

Related News