Loading ...

Home sports

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് യുവന്റസിന്; ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ് സ്വന്തമാക്കി റൊണാള്‍ഡോ

ഇന്നലെ നടന്ന ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളിന് നാപോളിയെ തകര്‍ത്ത് കിരീടമുയര്‍ത്തി‌ യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അല്‍വാരോ മൊറാറ്റ എന്നിവരുടെ ഗോളുകളിലൂടെയാണ് യുവന്റസ് കപ്പ് സ്വന്തമാക്കിയത്. മികച്ച രീതിയില്‍ പ്രതിരോധിച്ചു കളിച്ച നാപോളിക്കെതിരെ കിട്ടിയ അവസരം മുതലെടുത്ത്‌ കളിക്കുകയാണ് യുവന്റസ് ചെയ്തത്. കളിയുടെ രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും യുവന്റസ് നേടിയത്. ലഭിച്ച പെനാല്‍റ്റി നഷ്ട്ടമാക്കിയതും നാപോളിക്ക് തിരിച്ചടിയായി.നാപോളിക്കെതിരെ ഗോള്‍ നേടിയതോടെ മറ്റൊരു റെക്കോര്‍ഡ് കൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡ് ആണത്. ഇന്നലെ നടന്ന കളിയിലെ 64ാം മിനിറ്റിലെ ഗോളോടെയാണ് ലോക ഫുട്ബോളില്‍ രാജ്യത്തിന് വേണ്ടിയും ക്ലബ്ബുകള്‍ക്ക് വേണ്ടിയുമുള്ള താരത്തിന്റെ 760-ആം ഗോള്‍ പിറന്നത്. ഓസ്ട്രിയന്‍ താരം ജോസഫ് ബിക്കന്റെ 759 എന്ന റെക്കോഡിനെയാണ് റൊണാള്‍ഡോ തകര്‍ത്തത്.

Related News