Loading ...

Home sports

ഇന്ത്യ ആതിഥ്യം വഹിക്കുന്ന എ.എഫ്.സി വനിതാ ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റ് 2022 ജനുവരി 20

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2022 ലെ എ.എഫ്.വി വനിതാ ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന്റെ മത്സര തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനുവരി 20 മുതല്‍ ഫെബ്രുവരി ആറു വരെയാണ് ടൂര്‍ണമെന്റ്. അഹമ്മദബാദിലെ ട്രാന്‍സ് സ്റ്റേഡിയം, മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം, ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയം എന്നിവയാകും ടൂര്‍ണമെന്റിന് വേദിയാകുക. ഏഷ്യയിലെ 12 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. നേരത്തെ ഇത് എട്ട് ടീമുകളായിരുന്നു. 12 ടീമുകളെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. എട്ടു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. 18 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 25 മത്സരങ്ങളാണ് നടക്കുക. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് (എ.എഫ്.സി) വാര്‍ത്താക്കുറിപ്പില്‍ തീയതി അറിയിച്ചത്. അതേസമയം ഓസ്ട്രേലിയയും ന്യൂസീലന്‍ഡും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന 2023 ഫിഫ വനിതാ ലോകകപ്പിന് യോഗ്യത നേടാനും ഇതിലൂടെ സാധിക്കും

Related News