Loading ...

Home Business

പേയ്‌മെന്റ് ആപ്പുകളുടെ കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: പേയ്‌മെന്റ് ആപ്പുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നു റിസര്‍വ് ബാങ്ക്. വാട്‌സാപ്പ്, ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയവയുടെ പേമെന്റ് സേവനങ്ങള്‍ കൃത്യമായി നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നും നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) ആണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും റിസര്‍വ് ബാങ്ക് സുപ്രീംകോടതിയില്‍ അറിയിച്ചു. യു.പി.ഐ. (യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) പ്ലാറ്റ്‌ഫോമുകള്‍വഴി ശേഖരിക്കുന്ന ഇന്ത്യക്കാരുടെ വിവരം കോര്‍പ്പറേറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി. നല്‍കിയ ഹര്‍ജിയിലാണ് റിസര്‍വ് ബാങ്കിന്റെ മറുപടി. സേവനങ്ങള്‍ക്കായി യു.പി.ഐ. പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന പൗരന്‍മാരുടെ സ്വകാര്യത ലംഘിക്കാത്തവിധം മാര്‍ഗരേഖയുണ്ടാക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കണമെന്ന് അഡ്വ. ശ്രീറാം പറക്കാട്ട് വഴി ബിനോയ് വിശ്വം ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Related News