Loading ...

Home sports

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് രണ്ടാം മത്സരത്തിലും തോല്‍വി

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് രണ്ടാം മത്സരത്തിലും തോല്‍വി. ഇത്തവണ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീന ഇന്ത്യയെ കീഴടക്കിയത്. അര്‍ജന്റീന ബി ടീമിനെതിരെയും ജൂനിയര്‍ ടീമിനെതിരെയും മത്സരങ്ങള്‍ കളിച്ച്‌ ജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ സീനീയര്‍ ടീം ലോക റാങ്കിങ്ങില്‍ രണ്ടാമതുള്ള അര്‍ജന്റീനയെ നേരിട്ടത്. രണ്ടാം മിനിട്ടില്‍ തന്നെ അര്‍ജന്റീന ലീഡെടുത്തു. സില്‍വിന ഡിയെല്ലയാണ് ടീമിനായി ആദ്യം സ്‌കോര്‍ ചെയ്തു. പിന്നീട് 54-ാം മിനിട്ടില്‍ ഓഗസ്റ്റിന ആല്‍ബെര്‍ട്ടാറിയോ ടീമിനായി രണ്ടാം ഗോള്‍ നേടി.

Related News