Loading ...

Home sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: കളികാണാന്‍ 30000 പേര്‍ക്ക് പ്രവേശനാനുമതി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ദിവസവും 30000 കാണികള്‍ക്ക് കളി കാണാന്‍ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം. ഫെബ്രുവരി എട്ടിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കോവിഡ് രാജ്യത്ത് പരക്കുന്നുണ്ടെങ്കിലും കൃത്യമായ മുന്‍കരുതലോടെയാണ് കാണികള്‍ക്ക് അധികൃതര്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. ആദ്യത്തെ എട്ടുദിവസം 30000 കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. അതിനുശേഷം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുമ്ബോള്‍ പ്രവേശനം 25000 പേര്‍ക്കായി ചുരുക്കും. വിക്ടോറിയയിലാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്. അവിടെ കോവിഡ് കേസുകള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി 8 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 21 ന് അവസാനിക്കും. ഓസ്‌ട്രേലിയന്‍ ഓപ്പണിനായി എത്തിയ താരങ്ങളെല്ലാം 14 ദിവസത്തെ ക്വാറന്റീനിലാണ്. ആയിരത്തോളം കളിക്കാരാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലുള്ളത്. അതില്‍ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related News