Loading ...

Home Europe

മരിയോ ദ്രാഗി ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി

മിലാന്‍: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി ഇന്ന് സത്യപ്രതിജ്ഞ, ചെയ്ത് അധികാരമേല്‍ക്കും. മരിയോ ദ്രാഗിയാണ് ചുമതലയേല്‍ക്കുന്നത്. യൂറോപ്പ്യന്‍ സെന്‍ട്രല്‍ ബാങ്ക് മുന്‍ മേധാവിയായിരുന്ന ദ്രാഗിയെ ക്യാബിനറ്റ് ഐക കണ്‌ഠേനയാണ് തെരഞ്ഞെടുത്തത്. ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് പാര്‍ട്ടി നേതാവാണ് ദ്രാഗി. പാര്‍ട്ടിയിലെ മറ്റൊരു നേതാവായ ലൂയിജി ഡീ മായോ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യും.മുന്‍ ഭരണകൂടം കഴിഞ്ഞ മാസം താഴെ വീണതോടെയാണ് പ്രധാനമന്ത്രി ആരാകണമെന്ന അനിശ്ചിതത്വം നിലനിന്നത്. ഭരണപരമായ അനിശ്ചിതത്വം നിലനിന്നതിനാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനവും യൂറോപ്പ്യന്‍ യൂണിയന്റെ ഫണ്ട് കൈകാര്യം ചെയ്യലും തടസ്സപ്പെട്ടിരുന്നു.കൊറോണമൂലം ഒരു ലക്ഷത്തിനടുത്ത് ജനങ്ങളാണ് ഇറ്റലിയില്‍ മരണത്തിന് കീഴടങ്ങിയത്. ചൈനയ്ക്ക് ശേഷം തുടക്കത്തില്‍ കൊറോണ വളരെ വേഗം വ്യാപിച്ചത് ഇറ്റലിയിലായിരുന്നു.

Related News