Loading ...

Home sports

ഇന്ത്യാ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: പേസ് ബൗളര്‍ ജസ്പ്രീത് ബൂംറ പിന്മാറി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ അവസാനത്തെ ടെസ്റ്റില്‍ നിന്നും പിന്മാറുന്നതായി പേസ് ബൗളര്‍ ജസ്പ്രീത് ബൂംമ്ര. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് താരം അറിയിച്ചത്. ഇഷാന്ത് ശര്‍മ്മക്കൊപ്പം രണ്ടാമത്തെ പേസ് ബൗളറെന്ന നിലയിലാണ് ബൂംമ്ര മൂന്നാം ടെസ്റ്റില്‍ ഇറങ്ങിയത്. 'ജസ്പ്രീത് ബുംമ്ര നാലാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചിരി ക്കുകയാണ്. അദ്ദേഹം വ്യക്തിപരമായ ബുദ്ധിമുട്ടുകളാണ് അറിയിച്ചത്. ഏതായാലും ബൂംറയ്ക്ക് പകരം മറ്റൊരു പേസറെ എടുക്കാനുദ്ദേശിച്ചിട്ടില്ല.' ബി.സി.സി.ഐ പറഞ്ഞു. ഇന്ത്യന്‍ നിരയില്‍ പേസ് ബൗളര്‍മാര്‍ക്ക് ഈ പരമ്ബരയില്‍ കാര്യമായ നേട്ടം ഉണ്ടായിട്ടില്ല. 288 പന്തുകളെറിഞ്ഞ ബുംമ്ര ആകെ നേടിയത് 4 വിക്കറ്റുകള്‍ മാത്രമാണ്. ടീമില്‍ നിലവില്‍ ഇഷാന്ത് ശര്‍മ്മക്കൊപ്പം ഉമേഷ് യാദവും മുഹമ്മദ് സിറാജും ഉള്ളതിനാലാണ് മറ്റൊരു ബൗളറെ തേടേണ്ടതില്ലെന്ന തീരുമാനം എടുത്തത്.

Related News