Loading ...

Home cinema

രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് 21 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

ചലച്ചിത്രമേളയില്‍ ഇന്ന് 21 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മത്സര ചിത്രങ്ങളായ ബിലേസുവര്‍, ദി നെയിംസ് ഓഫ് ദി ഫ്ലവര്‍സ്, ബ്രസീലിയന്‍ ചിത്രം ഡെസ്റ്ററോ, അക്ഷയ് ഇന്‍ഡികര്‍ സംവിധാനം ചെയ്ത ക്രോണിക്കിള്‍ ഓഫ് സ്പേസ്, സൗത്ത് ആഫ്രിക്കന്‍ ചിത്രം ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്സ് എ റിസ്റക്ഷന്‍, മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത കോസ, ആന്‍ഡ്രിയ ക്രോതറിന്റെ ബേഡ് വാച്ചിങ് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ് ഇന്ന് പ്രദര്‍ശിപ്പിക്കും,

ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള എന്നീ ചിത്രങ്ങള്‍ നാളെയുണ്ടാവും. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ തമിഴ് സംവിധാനം ചെയ്ത സെത്തുമാന്‍ ആണ് മേളയുടെ അഞ്ചാം ദിനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഹാങ് സാങ് സുവിന്റെ ദി വുമണ്‍ ഹൂ റാന്‍, ചൈനീസ് ചിത്രങ്ങളായ സാറ്റര്‍ഡേ ഫിക്ഷന്‍, സ്റ്റാര്‍സ് അവൈറ് അസ് , ഇറാനിയന്‍ ചിത്രം ദി വെസ്റ്റ്ലാന്‍ഡ്, ഫലസ്തീന്‍ ചിത്രം 200 മീറ്റേഴ്സ് , റഷ്യന്‍ ചിത്രം ഡിയര്‍ കോംറെഡ്സ് എന്നിവയും പ്രദര്‍ശിപ്പിക്കും.

Related News