Loading ...

Home sports

മൂ​ന്ന് ഫ്ര​ഞ്ച് താ​ര​ങ്ങ​ള്‍​ക്ക് സെ​ന​ഗ​ലി​നാ​യി ക​ളി​ക്കാ​ന്‍ ഫി​ഫ​യു​ടെ അ​നു​മ​തി

സൂ​റി​ച്​: ഫ്രാ​ന്‍​സിന്‍റെ മൂ​ന്ന്​ മു​ന്‍ അ​ണ്ട​ര്‍ 21 താ​ര​ങ്ങ​ള്‍​ക്ക്​ സെ​ന​ഗ​ലി​നാ​യി ക​ളി​ക്കാ​ന്‍ ഫി​ഫ അ​നു​മ​തി ന​ല്‍​കി. പിഎ​സ്ജി​യു​ടെ പ്രതിരോധതാരം അ​ബ്​​ദോ ഡി​യാ​ലോ, മോ​ണാ​ക്കോ​യു​ടെ പ്രതിരോധ താരം ഫോ​ഡ്​ ബ​ല്ലോ​ടൗ​ര്‍, ലീസ്റ്റര്‍ സി​റ്റി മ​ധ്യ​നി​ര താ​രം നാം​പ്ലേ​യ്​​സ്​ മെ​ന്‍​ഡി എ​ന്നി​വ​ര്‍​ക്കാ​ണ്​ രാ​ജ്യം മാ​റി ക​ളി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

മൂന്നു താരങ്ങളും ഫ്രാന്‍സിന്‍റെ സീനിയര്‍ ടീമില്‍ ക​ളി​ച്ചി​ട്ടി​ല്ല​യെ​ന്ന​തി​നാ​ലാ​ണ്​ രാ​ജ്യം മാ​റാ​ന്‍ ഫി​ഫ അ​നു​മ​തി ന​ല്‍​കി​യ​ത്. ലോ​ക​ക​പ്പ്​ ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ സെ​ന​

ഗ​ലിന്‍റെ ഈ ​നീ​ക്കം. മൂ​ന്നും പേ​രും ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍​സ്​ ക​പ്പി​ലും ഫി​ഫ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ലും സെ​ന​ഗ​ളി​നാ​യി ബൂ​ട്ടു​കെ​ട്ടി​യേ​ക്കും. ലി​വ​ര്‍​പൂ​ള്‍ താ​രം സാ​ദി​യോ മാ​നെ​യ​ട​ക്കം മി​ക​വു​റ്റ ടീ​മി​നെ​യാ​ണ്​ സെ​ന​ഗല്‍ നേഷന്‍സ് കപ്പിന് ഒ​രു​ക്കു​ന്ന​ത്. അടുത്ത ജനുവരിയില്‍ കാമറൂണിലാണ് ആഫ്രിക്കന്‍ നേഷന്‍സ് ടൂര്‍ണമെന്‍റ്.

Related News