Loading ...

Home Europe

ഓസ്‌ട്രേലിയ- ന്യൂസിലാന്റ് യാത്ര ഏപ്രില്‍ 19 മുതല്‍ ആരംഭിക്കും

ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പരസ്പരം അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ 19 ന് ഇരു രാജ്യങ്ങളും അതിര്‍ത്തികള്‍ തുറക്കും. 'യാത്രാ ബബിള്‍' കരാറുമായി ഇരു രാജ്യങ്ങും ധാരണയില്‍ എത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തികള്‍ തുറക്കുന്നത്. കൊവിഡ് വ്യാപനം മൂലം ജീവി‍തം വഴിമുട്ടിയ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ തീരുമാനം വലിയ അനുഗ്രഹം ആയി.വൈറസിന്റെ വ്യാപനം തടയുന്നതില്‍ ഇരു രാജ്യങ്ങളും വിജയിച്ച ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം എത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് വൈറസ് പകരാനുള്ള സാധ്യത കുറവാണെന്നും യാത്ര ഇപ്പോള്‍ സുരക്ഷിതമാണെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ കരുതുന്നുവെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍പറഞ്ഞു.ന്യൂസിലാന്റുകാര്‍ക്ക് ക്വാറന്റീന്‍ ഓസ്‌ട്രേലിയ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്ന സമീപനമാണ് ന്യൂസിലാന്റ് സ്വീകരിച്ചത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടാഴ്ചത്തെ ക്വാറന്റീന്‍ ആണ് ന്യൂസിലാന്റ് ഏര്‍പ്പെടുത്തിയിരുന്നത്.

Related News