Loading ...

Home sports

ഐപിഎലില്‍ നിന്ന് ബെന്‍ സ്റ്റോക്സ് പുറത്ത്

രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഐപിഎലില്‍ നിന്ന് പുറത്തുപോയി. പഞ്ചാബ് കിംഗ്സിനെതിരെ ഉള്ള മത്സരത്തില്‍ കൈക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരം ലീഗില്‍ നിന്നു പുറത്തായത്. വിവരം രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ടു. കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന് ബെന്‍ സ്റ്റോക്സിന്റെ അഭാവം കനത്ത തിരിച്ചടിയാകും.ക്രിസ് ഗെയിലിന്റെ ക്യാച്ച്‌ എടുക്കുന്നതിനിടെയാണ് സ്റ്റോക്സിനു പരുക്കേറ്റത്. ഉടന്‍ ചികിത്സ തേടിയ താരം ഒരു ഓവര്‍ മാത്രമേ എറിഞ്ഞിരുന്നുള്ളൂ. ബാറ്റിംഗ് ഓപ്പണ്‍ ചെയ്ത താരത്തിന് റണ്‍സ് എടുക്കാന്‍ സാധിച്ചതുമില്ല.

Related News