Loading ...

Home cinema

ന​ട​ന്‍ മേ​ള ര​ഘു അ​ന്ത​രി​ച്ചു

കൊ​ച്ചി: ച​ല​ചി​ത്ര ന​ട​ന്‍ ചേ​ര്‍​ത്ത​ല ശ​ശി​ധ​ര​ന്‍ (മേ​ള ര​ഘു-60) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കെ.​ജി. ജോ​ര്‍​ജ് സം​വി​ധാ​നം ചെ​യ്ത മേ​ള​യി​ല്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം നാ​യ​ക​തു​ല്യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചാ​ണ് ര​ഘു സി​നി​മ​യി​ലേ​ക്കു പ്ര​വേ​ശി​ച്ച​ത്. തു​ട​ര്‍​ന്നു മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി മു​പ്പ​തി​ല​ധി​കം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു.

ക​മ​ല്‍​ഹാ​സ​നു​മൊ​ത്ത് അ​പൂ​ര്‍​വ സ​ഹോ​ദ​ര​ങ്ങ​ള്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​ത് കൂ​ടു​ത​ല്‍ പ്ര​ശ​സ്തി നേ​ടി​ക്കൊ​ടു​ത്തു. à´®àµ‹â€‹à´¹â€‹à´¨àµâ€â€‹à´²à´¾â€‹à´²àµâ€ നാ​യ​ക​നാ​യ ദൃ​ശ്യം-2 ആ​ണ് അ​വ​സാ​ന ചി​ത്രം. ഭാ​ര്യ: ശ്യാ​മ​ള. മ​ക​ള്‍: ശി​ല്പ.

ക​ഴി​ഞ്ഞ മാ​സം വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു വീ​ണ ര​ഘു​വി​നെ ആ​ദ്യം ചേ​ര്‍​ത്ത​ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന ര​ഘു​വി​ന്‍റെ ചി​കി​ത്സ​ക്കാ​യി സാ​മ്ബ​ത്തി​ക സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ടു​ള്ള സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റി​ലൂ​ടെ​യാ​ണ് സംഭവം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചി​കി​ത്സ ന​ട​ന്നു​വ​ന്നി​രു​ന്ന​ത്.

Related News