Loading ...

Home youth

'പ്രണയ'ത്തില്‍നിന്ന് 'തീ'യിലേക്ക്‌

'പ്രണയ'ത്തില്‍ അനുരാഗത്തിന്റെ പൂമഴയില്‍ നനഞ്ഞു കുളിക്കുന്ന പൊടിമീശക്കാരന്‍ പയ്യനായാണ് ആര്യനെ കേരളീയര്‍ ഓര്‍ക്കുന്നത്. അനുപം ഖേറിന്റെ ചെറുപ്പകാലം അഭിനയിച്ച് മലയാളിക്ക് നൊസ്റ്റാള്‍ജിയ സമ്മാനിച്ച ആര്യന്‍ ഇപ്പോള്‍ മറ്റൊരു ഹിറ്റിന്റെ ആഹ്ലാദത്തിലാണ്. ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഇന്റര്‍നെറ്റിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ ആഹ്ലാദത്തില്‍. 

ആര്യന്‍ എഴുതി സംവിധാനം ചെയ്ത 'ബേണ്‍ മൈ ബോഡി' എന്ന മുപ്പത് മിനിറ്റ് വരുന്ന ഹ്രസ്വചിത്രം യൂ ട്യൂബില്‍ ഒരു മാസംകൊണ്ട് കണ്ടത് ഏഴര ലക്ഷത്തിലേറെ പേര്‍. നടനില്‍ നിന്ന് സംവിധായകനിലേക്കുള്ള യാത്രയില്‍ ഈ 28കാരന്‍ പിന്നിട്ടത് വ്യത്യസ്തമായ ചിന്തയുടെ ആഴമേറിയ നിലങ്ങള്‍. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരണത്തിന് ശേഷവും സ്ത്രീയുടെ ശരീരം സുരക്ഷിതമല്ലാതാകുന്നത് എങ്ങനെ സഹിക്കാനാവുമെന്ന വലിയ ചോദ്യമാണ് ആര്യന്‍ തന്റെ ഹ്രസ്വചിത്രത്തിലൂടെ ഉയര്‍ത്തിയത്.

റേഡിയോ ജോക്കി ആയിട്ടായിരുന്നു ആര്യന്‍ മാധ്യമരംഗത്തെത്തുന്നത്. ക്ലബ്ബ് എഫ്.എമ്മിലെ സീനിയര്‍ റേഡിയോ ജോക്കി ആയിരിക്കെയായിരുന്നു ബ്ലസ്സിയുടെ 'പ്രണയ'മെന്ന ചിത്രത്തിലെ അഭിനയം. ടൂര്‍ണമെന്റ് എന്ന ചിത്രത്തില്‍ വില്ലനായും അഭിനയിച്ചു. രണ്ട് വര്‍ഷം ദുബായില്‍ എഫ്.à´Žà´‚. റേഡിയോയില്‍. നാട്ടില്‍ തിരിച്ചെത്തുമ്പോഴും ആര്യന്റെ മനസ്സില്‍ നിറയെ സിനിമ തന്നെയായിരുന്നു. പക്ഷേ, അഭിനയത്തെക്കാള്‍ വലിയ ഉത്തരവാദിത്വമായിരുന്നു ഇത്തവണ ഏറ്റെടുത്തത്. 

ഹ്രസ്വചിത്രങ്ങള്‍ നാട്ടിലെ സാധാരണക്കാരായ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാന്‍ ഇപ്പോള്‍ ഒരു സംവിധാനവുമില്ലെന്നത് ഖേദകരമാണെന്ന് ആര്യന്‍ പറയുന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇത്തരം ചിത്രങ്ങള്‍ കാണുന്നത്. നിര്‍മ്മാതാക്കളെ കണ്ടെത്താനും എളുപ്പമല്ല. സാങ്കേതിക മികവുള്ള ഒരു ചിത്രം എന്ന തന്റെ സ്വപ്നം സാധിക്കാനായതില്‍ ആഹ്ലാദമുണ്ടെന്നും ആര്യന്‍ പറയുന്നു. വൈകാതെ ഒരു മുഴുനീള സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് à´ˆ യുവാവ്. 

കൊടുങ്ങല്ലൂരിനടുത്ത് കോണത്തുകുന്നിലെ അമ്പാടി à´Žà´‚.എസ്. മേനോന്‍ കുടുംബത്തിലെ à´Žà´‚.എസ്. ഗിരിജാ വല്ലഭന്റെയും രമണിയുടെയും മൂത്തമകനാണ് ആര്യന്‍ കൃഷ്ണമേനോന്‍. ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലും പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലും ആയിരുന്നു വിദ്യാഭ്യാസം. പ്രജ്യോതിയില്‍നിന്ന് ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് പാസ്സായ ശേഷം ജേര്‍ണലിസത്തില്‍ ഡിപ്ലോമ. ഇപ്പോള്‍ തത്ത്വശാസ്ത്രത്തില്‍ à´Žà´‚.à´Ž.യ്ക്ക് വിദൂരവിദ്യാഭ്യാസത്തിലൂടെ പഠനം നടത്തുകയാണ്. കൊച്ചി മെഡിക്കല്‍ കോളേജില്‍ à´Žà´‚.ബി.ബി.എസ്. വിദ്യാര്‍ഥിയായ അര്‍ജുന്‍ മേനോന്‍, സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നടത്തുന്ന അഭിമന്യു എന്നിവരാണ് സഹോദരങ്ങള്‍. 

Related News