Loading ...

Home youth

റോക്കിങ് പ്രീസ്റ്റ്‌ - by ബിബിന്‍ ബാബു

റോക്ക് ഔവര്‍ സോള്‍സ് ഇന്‍ ജീസസ്...' റോക്ക് ബാന്‍ഡിന്റെ ചടുലതാളത്തിന്റെ അകമ്പടിയില്‍ ഒഴുകിയെത്തുകയാണ് ക്രിസ്തുവചനം... ധ്യാനവേദിയില്‍ ക്രിസ്തുവിന്റെ പ്രായമുള്ള à´† പുരോഹിതന്‍ പാട്ടുപാടിയും നൃത്തം ചെയ്തും ആനന്ദത്തിന്റെ പാരമ്യത്തിലാണ്. സദസ്സില്‍ തിങ്ങിനിറഞ്ഞ് യുവജനങ്ങള്‍ ആര്‍ത്തുപാടുകയാണ്... ഭക്തിയും സംഗീതവും ഊര്‍ജവും സമ്മേളിക്കുന്ന അപൂര്‍വ മണിക്കൂറുകള്‍... 

ചിറ്റൂരില്‍ മാസങ്ങള്‍ക്ക് മുമ്പ് യുവജനങ്ങള്‍ക്ക് മാത്രമായി മൊട്ടിട്ട 'എബൈഡ്' മ്യൂസിക്കല്‍ ട്രീറ്റിന്റെ, വിശുദ്ധവും ഒപ്പം കൗതുകം തുടിക്കുന്നതുമായ കാഴ്ചകളാണിവ. ഇതിന് പിന്നില്‍ ചെറുപ്പക്കാരനായ ഒരു വൈദികന്റെ കരങ്ങളാണ്. 

'എബൈഡ്' എന്ന പേരില്‍ à´«à´¾. ബിനോജ് മുളവരിക്കല്‍ എന്ന à´ˆ വൈദികന്‍ ആരംഭിച്ച മ്യൂസിക്കല്‍ ട്രീറ്റ് ഇതിനകം കേരളത്തിലെമ്പാടും അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. നിരവധി കോളേജുകളില്‍ എബൈഡ് കാമ്പസ് മീറ്റുകളും നടന്നു. 

ജനവരിയില്‍ ഇന്ത്യയൊട്ടുക്കുമുള്ള യുവജനങ്ങളെ പങ്കെടുപ്പിച്ച് ലോകപ്രശസ്ത വാഗ്മിയായ ഡാമിയന്‍ സ്റ്റെയ്നിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യൂത്ത് മീറ്റ് നടത്താന്‍ ഒരുങ്ങുകയാണ് അദ്ദേഹം. വൈദിക ജീവിതത്തിലൂടെ സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന നന്മയാണ്, ധ്യാനങ്ങളും സംഗീതവും പ്രഭാഷണങ്ങളുമായി കേരളമാകെ ഓടിനടക്കുന്ന ഈ യുവവൈദികന്റെ മനസ്സിലെപ്പോഴുമുള്ളത്. ചിറ്റൂര്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ജോസ് ഉപ്പാണിയച്ചന്‍ തരുന്ന ഊര്‍ജവും വഴികാട്ടലുമാണ് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള പ്രേരണയെന്ന് ബിനോജച്ചന്‍ പറയുന്നു... തെളിഞ്ഞ ചിന്തയും സംഗീതവും നിറഞ്ഞ വിനയവും നന്മയുള്ള മനസ്സുമുള്ള അദ്ദേഹത്തിന്റെ വഴികളിലൂടെ...

സംഗീതവഴിയില്‍


സംഗീതമാണ് തന്റെ ഭാഷയെന്നാണ് 'എബൈഡി'ന്റെ പിന്നിലുള്ള അങ്കമാലി താബോര്‍ സ്വദേശിയായ à´«à´¾. ബിനോജ് പറയുന്നത്. ചെറുപ്പത്തിലേ ദേവാലയ സംഗീതത്തോട് തോന്നിയ ഇഷ്ടമാണ് വളര്‍ന്നപ്പോള്‍ ഒപ്പം കൂടിയത്. ഇതിനകം നിരവധി പാട്ടുകള്‍ എഴുതി ചിട്ടപ്പെടുത്തിയ ബിനോജച്ചന്‍ മൂന്ന് ഭക്തിഗാന ആല്‍ബങ്ങളും പുറത്തിറക്കി. ഏറ്റവും പുതിയതായി ഇറങ്ങിയ 'ക്രൂശിതനെ, ഉത്ഥിതനെ' എന്ന ആല്‍ബം ഇതിനകം പതിനായിരത്തോളം കോപ്പികള്‍ക്കടുത്ത് വിറ്റുകഴിഞ്ഞു. 

ഇതിലെ പാട്ടുകളെല്ലാം യുട്യൂബില്‍ നിരവധി ലൈക്കുകളും സ്വന്തമാക്കിക്കഴിഞ്ഞു. ഹെവി മെറ്റല്‍ റോക്കുകള്‍ ഇഷ്ടപ്പെടുന്ന യുവാക്കള്‍ക്ക് വരെ ഇതിലെ ഗാനങ്ങള്‍ പ്രിയമാണിപ്പോള്‍. നജീം അര്‍ഷാദ്, വിപിന്‍ലാല്‍, ടീന തുടങ്ങിയ പുതിയതലമുറ ഗായകരെ ഇതിലൂടെ ഭക്തിഗാനരംഗത്തേക്കും എത്തിച്ചിരിക്കുകയാണ്.

ആല്‍ബത്തിന്റെ അണ്‍പ്ലഗ്ഡ് വെര്‍ഷന്‍ യൂട്യൂബില്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് അച്ചന്റെ കൂട്ടുകാരായ യുവാക്കള്‍. സൗണ്ട് ക്ലൗഡ്, ആമസോണ്‍ തുടങ്ങി ഓണ്‍ലൈന്‍ വില്‍പ്പന ലോകത്തും ആല്‍ബം തരംഗമാണിപ്പോള്‍. പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരി പഠനകാലത്ത് ഓര്‍ഗനും വയലിനും സ്വായത്തമാക്കിയതോടെ സംഗീതത്തിലൂടെയായിരുന്നു പ്രാര്‍ത്ഥനയെന്ന് അദ്ദേഹം പറയുന്നു. ഗുരുക്കന്മാരില്ലാതെ പലരും വായിക്കുന്നത് കണ്ടും മറ്റും ദിനംപ്രതിയുള്ള പരിശീലനത്തിലൂടെയായിരുന്നു ഓര്‍ഗന്‍ പഠനം.

സെമിനാരിയില്‍ ചേരുന്നതിന് ആറുമാസം മുമ്പായിരുന്നു അമ്മയുടെ മരണം. പക്ഷേ, വൈദികനാകണമെന്ന ആഗ്രഹം അതിനൊരു തടസ്സമായില്ല. മൂന്ന് മക്കളുള്ള കുടുംബത്തില്‍ നിന്ന് അങ്ങനെ സെമിനാരിയിലെത്തി. അവിടെ വച്ചുതന്നെ അമ്പതോളം ഗാനങ്ങള്‍ വിവിധ ആല്‍ബങ്ങള്‍ക്കായി എഴുതി നല്‍കി. പതിനേഴാം വയസ്സിലെഴുതിയ 'ആരുമില്ലാരുമില്ലാതെ...' കെസ്റ്ററിന്റെയും 'ഏകാകിയായൊരാ...' ശ്രീനിവാസിന്റെയും ശബ്ദത്തിലായിരുന്നു കാസെറ്റിലെത്തിയത്. 

പത്തോളം ആല്‍ബങ്ങള്‍ക്കായി ബ്രദര്‍ ആയിരുന്നപ്പോള്‍ തന്നെ പാട്ടുകളെഴുതി. സെമിനാരിയില്‍ നിന്ന് അവധിക്കായി വീട്ടിലെത്തിയപ്പോള്‍ പതിനെട്ടാം വയസ്സില്‍ പാമ്പുകടിയേറ്റു. എട്ട് ദിവസത്തോളം ഐ.സി.യു.വില്‍. രക്ഷപ്പെട്ടത് ഇപ്പോഴും അത്ഭുതമായാണെല്ലാവരും കാണുന്നതെന്ന് അദ്ദേഹം.

മേജര്‍ സെമിനാരി പഠനകാലത്തും റോമിലെ തിയോളജി പഠനകാലത്തുമായിരുന്നു 'തിരുവത്താഴം', 'പ്രവചനങ്ങള്‍ പൂവണിയുമ്പോള്‍', 'സ്‌നേഹദൂത്', 'ഞാനറിഞ്ഞ ദൈവം' എന്നീ ആല്‍ബങ്ങള്‍ക്കായി പാട്ടെഴുതി സംഗീതം ചെയ്ത് നല്‍കിയത്. 2009-ല്‍ വൈദികനായി പട്ടമേറ്റു. തുടര്‍ന്ന് മറ്റൂര്‍, അങ്കമാലി, എളംകുളം ഇടവകകളിലെ സഹവികാരിയായി. 'തിരുക്കച്ച', 'ആത്മാവിന്‍ അള്‍ത്താര' തുടങ്ങിയ ആല്‍ബങ്ങള്‍ സ്വന്തമായി ഇറക്കുന്നത് അന്നാണ്. 'സ്‌നേഹമേകീടേണമേ...', 'സ്‌നേഹിച്ചുപോയി ഞാന്‍ നിന്നെ...', 'കന്യകാമേരിയമ്മേ...' തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ പിറവി അതിലൂടെയാണ്. ഇതിലെ ഗാനങ്ങളെല്ലാം ഇപ്പോഴും വി. കുര്‍ബ്ബാനകളില്‍ പല പള്ളികളിലും നിത്യവും പാടുന്നുമുണ്ട്. 

കൂടാതെ കുട്ടികള്‍ക്കും മറ്റുമായി നിരവധി ആക്ഷന്‍ സോങ്സും എഴുതി. മിക്ക ആക്ഷന്‍ സോങ്ങുകള്‍ക്കും ഒരു ലക്ഷത്തിലേറെ ലൈക്കുകളാണ് യൂട്യൂബിലുള്ളത്. യുവജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനുള്ള ദൗത്യമാണ് തനിക്ക് പ്രത്യേകമായുള്ളതെന്ന് തിരിച്ചറിഞ്ഞത് അന്നാണെന്ന് അച്ചന്‍ പറയുന്നു. 

പിന്നീട്, ചിറ്റൂര്‍ അസി. ഡയറക്ടറായി എത്തിയപ്പോള്‍ യുവതലമുറയ്ക്കായി 'എബൈഡ്' തുടങ്ങുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സംഗീതത്തിലൂടെ തനിക്ക് കൈവന്ന ക്ഷമ, ഏകാഗ്രത, സ്ഥിരോത്സാഹം... യുവാക്കളിലേക്ക് പകരുകയാണദ്ദേഹം. 

വിശുദ്ധ പ്രഖ്യാപന വേളയില്‍


അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങില്‍ വത്തിക്കാനില്‍ ഗാനമാലപിക്കാനും ബിനോജച്ചന് ക്ഷണം ലഭിച്ചു. 'മാലാഖമാരൊത്തു വാനില്‍..., 'ധന്യേ കന്യേ...' എന്നീ ഗാനങ്ങളായിരുന്നു ജനസാഗരത്തെ സാക്ഷിയാക്കി അന്ന് അദ്ദേഹം ആലപിച്ചത്. à´ˆ മാസം ചാവറ പിതാവിനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരാക്കുന്ന ചടങ്ങില്‍ പാടുന്നതിനും ക്ഷണം ലഭിച്ചുവെങ്കിലും ഏറ്റെടുത്ത ധ്യാനപ്രസംഗങ്ങളും പരിപാടികളും മൂലം പോകനായില്ലെന്ന് അച്ചന്റെ വാക്കുകള്‍. 

യു.കെ, കുവൈത്ത് തുടങ്ങി ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലും കേരളം ഒട്ടാകെയും ഇതിനകം ഇദ്ദേഹം യുവജന ധ്യാനങ്ങളും ആന്തരിക സൗഖ്യ ധ്യാനങ്ങളും സംഗീത പരിപാടികളും നടത്തിക്കഴിഞ്ഞു. സെന്റ് തെരേസാസ്, അമല്‍ജ്യോതി, പാലാ ചൂണ്ടശ്ശേരി കോളേജ് എന്നിവിടങ്ങളിലെല്ലാം ഇതിനകം കാമ്പസ് മീറ്റുമായി സഹകരിച്ചുകഴിഞ്ഞു. 

ഇനി തേവര, രാജഗിരി, അസംപ്ഷന്‍ കോളേജ് എന്നിവിടങ്ങളിലും 'എബൈഡ്' കാമ്പസ് മീറ്റുകള്‍ ഉടന്‍ നടക്കും. ചെയ്യുന്നതൊന്നിലും തൃപ്തിപ്പെടാറില്ല, കൂടുതല്‍ നന്നാക്കാമായിരുന്നു എന്നായിരിക്കും ചിന്ത. അതാണ് എന്നും പുതിയ കാര്യങ്ങളും വേറിട്ട സംഗീതവും വരികളും ഒരുക്കുന്നതിന് പിന്നിലെ രഹസ്യമെന്ന് ബിനോജച്ചന്‍. 

എന്താണ് എബൈഡ്?


'യൂ എബൈഡ് ഇന്‍ മി ആന്‍ഡ് ഐ വില്‍ എബൈഡ് ഇന്‍ യു' (നീ എന്നില്‍ വസിക്കുവിന്‍, ഞാന്‍ നിന്നിലും വസിക്കും) എന്ന ക്രിസ്തുവചനമാണ് എബൈഡ് മ്യുസിക്കല്‍ ട്രീറ്റിന്റെ പൊരുള്‍. ചിറ്റൂര്‍ റിട്രീറ്റ് സെന്ററില്‍ ഈവര്‍ഷം മെയിലാണ് ആദ്യ എബൈഡ് ആരംഭിച്ചത്. തുടര്‍ന്ന് ഓരോ മാസവും നടന്ന എബൈഡില്‍ ഇതിനകം എണ്ണായിരത്തോളം യുവജനങ്ങള്‍ പങ്കെടുത്തുകഴിഞ്ഞു. 

വിശ്വാസത്തില്‍ ആഴപ്പെടുന്നതിലുപരിയായി സമൂഹത്തില്‍ യുവജനങ്ങളുടെ കടമകള്‍, അതിനായുള്ള ഒരുക്കം, വിശുദ്ധരായി ജീവിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവയാണ് എബൈഡിലുള്ളത്. അതിനൊപ്പം ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, സ്‌കിറ്റ്, സ്ട്രീറ്റ് പ്ലേ, ഷോര്‍ട്ട് ഫിലിം, ഫ്ലാഷ് മോബ്, ടീ ഷര്‍ട്ട് പ്രിന്റ് തുടങ്ങിയവയും എബൈഡ് മീഡിയാ ഇവാഞ്ചലൈസേഷന്റെ ഭാഗമായി നടക്കുന്നുണ്ട്. 

'ഹാര്‍ട്ട് ബ്രേക്കേഴ്സ്' റോക്ക് ബാന്‍ഡുമായി പ്രിന്‍സ്, ഡാന്‍സ് ട്രൂപ്പുമായി ആന്റണി തുടങ്ങിയവര്‍ ഉള്‍പ്പെടെ പലരും എബൈഡുമായി സഹകരിക്കുന്നുണ്ട്. എബൈഡില്‍ 'യൂത്ത് ഇന്റര്‍സെഷന്‍ ടവര്‍' എന്ന പേരില്‍ 50 പേരടങ്ങുന്ന 6 ഗ്രൂപ്പുകളുമുണ്ട്. മാധ്യമങ്ങളുടെ ദൂഷ്യവശങ്ങള്‍, മയക്കുമരുന്ന്, ബ്ലാക്ക് മാസ് തുടങ്ങിയവയ്ക്കടിപ്പെട്ട യുവജനങ്ങളുടെ മാനസാന്തരമാണ് ഇതിലൂടെ നടക്കുന്നത്. 

കൂടാതെ, അനാഥമന്ദിരങ്ങളിലെയും ആസ്പത്രികളിലെയും സന്ദര്‍ശനങ്ങളും സഹായങ്ങളും ഇതിന്റെ ഭാഗമായുണ്ട്. 'ഗോഡ്സ് ന്യൂജന്‍ റിട്രീറ്റ്'. 'സ്പിരിച്വലി ഗോട്ട് അപ്ഡേറ്റഡ്', 'ഹാപ്പിനസ് റീ ലോഡഡ്' എന്നിങ്ങനെ പോകുന്നു എബൈഡ് ഫേസ്ബുക്ക് പേജിലെ യൂത്തിന്റെ ഓരോ കമന്റുകള്‍.

Related News