Loading ...

Home sports

ബാഴ്​സലോണക്ക്​ സമനില

മഡ്രിഡ്​: കൈയെത്തും അകലെ കിരീടം കാത്തിരിക്കു​േമ്ബാള്‍ സമ്മര്‍ദ ഭാരത്തില്‍ റയലും ബാഴ്​സലോണയും കളി മറക്കുന്നു. സ്​പാനിഷ്​ ലാ ലിഗയില്‍ ലീഡെടുക്കാനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ച ബാഴ്​സലോണക്ക്​ ലെവാ​െന്‍റക്കെതിരെ 3-_3ന്​ സമനില. രണ്ടു ദിനം മുമ്ബ്​ റയല്‍ മഡ്രിഡ്​ സെവിയ്യക്ക്​ മുന്നില്‍ 2_-2ന്​ സമനില പാലിച്ചതി​െന്‍റ ആവര്‍ത്തനം പോലെയായിരുന്നു വലന്‍സിയയില്‍ ബാഴ്​സലോണയുടെയും അവസ്​ഥ.കളിയുടെ ആദ്യ പകുതിയില്‍ രണ്ട്​ ഗോളുമായി ബാഴ്​സലോണയാണ്​ മുന്നിലെത്തിയത്​ (ലയണല്‍ മെസ്സിയും 25ാം മിനിറ്റ്​, പെഡ്രിയും (34).രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലെവാ​െന്‍റ തിരിച്ചടിച്ചു. ഗോണ്‍സാലോ മെലോറോയും (57), ജോസ്​ ലൂയിസ്​ മൊറാലസും (59) അടുത്തടുത്ത നിമിഷങ്ങളില്‍ നേടിയ ഗോളിലൂടെയാണ്​ അവര്‍ കളിയില്‍ തിരികെയെത്തിയത്​. 64ാം മിനിറ്റില്‍ ഒസ്​മാനെ ഡെംബലെയുടെ ഗോളിലൂടെ ബാഴ്​സ വീണ്ടും ലീഡ്​ പിടിച്ച്‌​ മുന്നിലെത്തി. പക്ഷേ, 83ാം മിനിറ്റില്‍ സെര്‍ജിയോ ലിയോണ്‍ എതിരാളികളെ സമനിലയിലേക്ക്​ നയിച്ചു.ജയിച്ചാല്‍ പോയന്‍റ്​ പട്ടികയില്‍ ഒന്നാം സ്​ഥാനത്തേക്ക്​ മുന്നേറാനുള്ള അവസരമാണ്​ ബാഴ്​സലോണ നഷ്​ടപ്പെടുത്തിയത്​. നിലവില്‍ അത്​ലറ്റികോ മഡ്രിഡ്​ (35 കളി, 77പോയന്‍റ്​), ബാഴ്​സലോണ (36 കളി, 76 പോയന്‍റ്​), റയല്‍ മഡ്രിഡ്​ (35-75) എന്നിങ്ങനെയാണ്​ ആദ്യ മൂന്നു സ്​ഥാനങ്ങളിലെ നിലവാരം.

Related News