Loading ...

Home cinema

പ്രായമേറെയായിട്ടും വിവാഹത്തിന് തയ്യാറായില്ല ; .ഇറാനിയന്‍ സംവിധായകനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

ടെഹ്റാന്‍ : പ്രായമേറെയായിട്ടും വിവാഹത്തിന് തയ്യാറാകാത്ത മകനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി .ഇറാനിയന്‍ സിനിമ സംവിധായകനായ ബാബക് ഖൊറാംദീനെ (47) നെയാണ് മാതാപിതാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് .സിനിമാ സംവിധായകനായി ലണ്ടനില്‍ ജീവിക്കുന്ന ബാബക് ഖൊറാംദീന്‍ വിവാഹം കഴിക്കാത്തതിനെ ചൊല്ലി പിതാവുമായി അടിക്കടി തര്‍ക്കമുണ്ടാകാറുണ്ട് . മകനെ അനസ്തേഷ്യ നല്‍കി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് പോലീസിനു മൊഴി നല്‍കി.തുടര്‍ന്ന് കൈ കാലുകള്‍ വെട്ടിമാറ്റി ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഖൊറാംദീന്റെ പിതാവ് സമ്മതിച്ചതായി ടെഹ്‌റാന്‍ ക്രിമിനല്‍ കോടതി മേധാവി മുഹമ്മദ് ഷഹരിയാരി പറഞ്ഞു. à´ªà´Ÿà´¿à´žàµà´žà´¾à´±à´¨àµâ€ ടെഹ്‌റാനിലെ എക്ബാറ്റനിലാണ് മാതാപിതാക്കള്‍ താമസിച്ചിരുന്നത് . à´ˆ വീട്ടില്‍ നിന്നും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.ഖൊറാംദീന്‍ 2009 ല്‍ ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ നിന്ന് സിനിമയില്‍ ബിരുദാനന്തര ബിരുദം നേടി. ഒരു വര്‍ഷത്തിനുശേഷം ലണ്ടനിലെത്തി ,സിനിമയില്‍ സജീവമാകുകയായിരുന്നു .

Related News