Loading ...

Home cinema

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം' 'മണി ഹീസ്റ്റ്' അഞ്ചാം ഭാഗം റിലീസ് തീയതി പ്രഖ്യാപിച്ചു

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്‌സീരീസുകളിലൊന്നായ 'മണി ഹീസ്റ്റ്' അഞ്ചാം ഭാഗത്തിനുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമം. അഞ്ചാം സീസണിന്റെ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ചാം സീസണിന്റെ ആദ്യ വോള്യം സെപ്റ്റംബര്‍ മൂന്നിനും രണ്ടാം വോള്യം ഡിസംബര്‍ മൂന്നിനും പുറത്തിറങ്ങുമെന്നും നെറ്റ്ഫ്ലിക്സ് ട്വിറ്ററിലൂടെ അറിയിച്ചു.2017 ലാണ് മണി ഹെയ്‌സ്റ്റ് സംപ്രേഷണം ആരംഭിച്ചത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ à´ˆ സീരീസ് 'ലാ കാസ à´¡à´¿ പാപ്പല്‍' എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്‌പെയ്‌നില്‍ വമ്ബന്‍ പരാജയമായിരുന്നു. à´…തിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ളിക്‌സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹീസ്റ്റ് എന്ന പേരില്‍ പുറത്തിറക്കിയതിന് പിന്നാലെ ലോകത്താകെ തരംഗമായി മാറി.

Related News