Loading ...

Home Business

രൂപയുടെ മൂല്യം ഉയര്‍ന്നു

ന്യൂഡല്‍ഹി: à´‡à´¨àµà´¤àµà´¯à´¨àµâ€ രൂപയുടെ മൂല്യം ഉയര്‍ന്നു. ഡോളറിനെതിരെ 72.83 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ കുറവും ഇന്ത്യന്‍ ഇക്വിറ്റി വിപണികളിലെ വര്‍ധനവും ഡോളറിന്റെ മൂല്യം ഇടിഞ്ഞതും രൂപയുടെ മൂല്യം ഉയരുന്നതിന് കാരണമായി.ഏപ്രില്‍ 14 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണ് ഇന്ന് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. 196,427 പുതിയ കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.ബിഎസ്‌ഇ സെന്‍സെക്‌സ് 171.84 പോയിന്റ് ഉയര്‍ന്ന് 50,823 എന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിച്ചത്. നിഫ്റ്റി 67.40 സൂചിക ഉയര്‍ന്ന് 15,265.10 ലെവലിലെത്തി. യുഎസ് ഡോളര്‍ സൂചിക 0.11 ശതമാനം ഇടിഞ്ഞ് 89.743 ലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.

Related News