Loading ...

Home Europe

"കിംഗ് ഓഫ് കൊക്കൈന്‍ " എന്നറിയപ്പെടുന്ന പിടികിട്ടാപ്പുള്ളിയായ ഇറ്റലിയിലെ മയക്കുമരുന്ന് മാഫിയാത്തലവന്‍ അറസ്റ്റില്‍

പിടികിട്ടാപ്പുള്ളിയായ ഇറ്റലിയിലെ മയക്കുമരുന്ന് മാഫിയാത്തലവന്‍ റോക്കോ മൊറാബിറ്റോ തിങ്കളാഴ്ച ബ്രസീലില്‍ വച്ച്‌ അറസ്റ്റിലായി. ഇറ്റലിയും ബ്രസീലും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ "എന്‍‌ഡ്രാംഗെറ്റ" എന്ന മാഫിയ സംഘത്തിലെ പ്രധാനിയായ മൊറാബിറ്റോയെ, ജോവാവോ പെസോവ നഗരത്തില്‍ നിന്നും മറ്റൊരു ഇറ്റാലിയന്‍ 'നിയമവിരുദ്ധ'നോടൊപ്പം പിടിക്കപ്പെട്ടുവെന്ന് ബ്രസീലിന്റെ ഫെഡറല്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. 2017 ലാണ് "മിലനിലെ കൊക്കൈന്‍ രാജാവ്" എന്ന് വിളിപ്പേരുള്ള വര്‍ഷങ്ങളോളം പിടികിട്ടാപ്പുള്ളിയായിരുന്ന മൊറാബിറ്റോയെ ഉറുഗ്വേയില്‍ വച്ച്‌ അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്. മറ്റ് അന്താരാഷ്‌ട്ര കള്ളക്കടത്ത് കേസുകളുടെ ശിക്ഷാനടപടികള്‍ക്കായി അവിടെനിന്നും ഇറ്റലിയിലേക്ക് അയയ്ക്കാനായിരുന്നു അധികൃതരുടെ തീരുമാനം. à´Žà´¨àµà´¨à´¾à´²àµâ€ രണ്ട് വര്‍ഷം മുന്‍പ് ഉറുഗ്വേയിലെ ജയിലില്‍ നിന്നും മേല്‍ക്കൂര തുളച്ച്‌ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. 30 വര്‍ഷത്തെ തടവനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒളിച്ചോടിയ പിടികിട്ടാപ്പുള്ളിയെയാണ് ബ്രസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related News