Loading ...

Home sports

അര്‍ജന്റീനയില്‍ നടത്താനിരുന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കി

അര്‍ജന്റീനയില്‍ വെച്ച്‌ നടത്താനിരുന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ റദ്ദാക്കി. ജൂണ്‍ 13 മുതലായിരുന്നു മത്സരം ആരംഭിക്കാനിരുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമാകവേ അര്‍ജന്റീനയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനിരിക്കുകയാണ്. à´ˆ അവസരത്തില്‍ അര്‍ജന്റീനയില്‍ വെച്ച്‌ ടൂര്‍ണമെന്റ് നടത്തുന്നത് സുരക്ഷിതമല്ല.ആദ്യം അര്‍ജന്റീനയിലും കൊളംബിയയിലും വെച്ച്‌ മത്സരങ്ങള്‍ നടത്താനായിരുന്നു തീരുമാനം. à´Žà´¨àµà´¨à´¾à´²àµâ€ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് നേരത്തെ തന്നെ കൊളംബിയ ടൂര്‍ണമെന്റ് നടത്തുന്നതില്‍ നിന്നും പിന്മാറിയിരുന്നു. മത്സരങ്ങള്‍ നടത്താനുള്ള വേദിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.

Related News