Loading ...

Home cinema

'നിര്‍മിക്കുന്ന രണ്ട് ചിത്രങ്ങളിലെയും തൊഴിലാളികള്‍ക്ക് സൗജന്യ വാക്സിന്‍'; പ്രഖ്യാപനവുമായി നിര്‍മാതാവ് ബാദുഷ

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടര്‍ന്നതോടെ സിനിമാ മേഖല വലിയ പ്രതിസന്ധിയിലാണ്. സിനിമകളുടെ ചിത്രീകരണമടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതോടെ വലിയ ഒരു സംഘം തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ഇതിനിടെ സിനിമയില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷ.

ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത് ഷെയിന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന 'ബര്‍മുഡ', കമല്‍ കെ.എം സംവിധാനം ചെയ്ത് വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ അഭിനയിച്ച 'പട' എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കാണ് സൗജന്യ വാക്സിന്‍ നല്‍കുക. 'ബര്‍മുഡ'-യുടെ സഹ നിര്‍മാതാവും 'പട'-യുടെ പ്രൊഡക്ഷന്‍ കണ്ട്രോളറുമാണ് ബാദുഷ. ഇനി മുതല്‍ താന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സിനിമകളിലും സൗജന്യ വാക്സിന്‍ അനുവദിക്കുമെന്നും ബാദുഷ അറിയിച്ചു. മലയാള സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങള്‍ക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കേണ്ടതാണെന്നും ബാദുഷ ആവശ്യപ്പെട്ടു.

അതെ സമയം ബാദുഷയുടെ പ്രഖ്യാപനത്തിന് പിന്തുണയുമായി നിരവധി താരങ്ങളാണ് കുറിപ്പിന് താഴെ രംഗത്തുവന്നിട്ടുള്ളത്. നടന്‍ ധര്‍മജന്‍, ഷറഫുദ്ദീന്‍, ഇര്‍ഷാദ് അലി, സംവിധായകന്‍ സലാം ബാപ്പു എന്നിവര്‍ ബാദുഷക്ക് പിന്തുണ അറിയിച്ചു.

Related News