Loading ...

Home cinema

പാരിസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി 'മ്'

പാരിസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി ‘മ് (സൗണ്ട് ഓഫ് പെയിന്‍ )’. അഞ്ച് വിദേശ ചിത്രങ്ങളെ പിന്തളളിയാണ് അവസാന റൗണ്ടില്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഈ ഇന്ത്യന്‍ ചിത്രം വിജയം നേടിയത് . കഴിഞ്ഞ ദിവസമായിരുന്നു ‘നവാഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ’ ‘ബെസ്റ്റ് ജൂറി അവാര്‍ഡും’ ഈ സിനിമ നേടിയിരുന്നു. ഒപ്പം ‘ലിഫ്റ്റ് ഓഫ് ഓണ്‍ലൈന്‍ സെഷന്‍സി’ലേയ്ക്കും ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ഓസ്‌കര്‍ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്ന ചിത്രം കൂടിയാണ് ‘മ് ( സൗണ്ട് ഓഫ് പെയിന്‍ )’.

കുറുംബ ഭാഷയിലിറക്കിയ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫുട്‌ബോള്‍ താരം ഐ.എം. വിജയനാണ്. ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജീഷ് മണിയാണ്.

തേന്‍ ശേഖരണം ഉപജീവനമാര്‍ഗ്ഗമാക്കിയ കുറുംബ വിഭാഗത്തില്‍പ്പെട്ട ഒരു ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധികളെയാണ് സിനിമയില്‍ പ്രമേയമാക്കിയിരിക്കുന്നത്.

സംഗീതസംവിധായകന്‍ ജുബൈര്‍ മുഹമ്മദ്. തിരക്കഥ: പ്രകാശ് വാടിക്കല്‍, ദേശീയ അവാര്‍ഡ് ജേതാവ് ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. കാമറ: ആര്‍. മോഹന്‍, പശ്ചാത്തലസംഗീതം: ശ്രീകാന്ത് ദേവ. പ്രോജക്‌ട് കോഡിനേറ്റര്‍ വിയാന്‍ മംഗലശ്ശേരി .

Related News