Loading ...

Home cinema

മാലിക് '22 കോടി'ക്ക് ആമസോണ്‍ പ്രൈമില്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് ആമസോണില്‍ പ്രൈമിലൂടെ റിലീസ്.
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് ആമസോണില്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. 22 കോടി രൂപയ്ക്കാണ് ചിത്രം ആമസോണ്‍ പ്രൈം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്. à´’.à´Ÿà´¿.à´Ÿà´¿ പ്ലാറ്റ്?ഫോമുകളില്‍ ഫഹദ് ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ്? ചെയ്യുന്ന സാഹചര്യങ്ങളില്‍ ഫഹദ് ചിത്രങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക് രംഗത്ത് വന്നിരുന്നു. à´ˆ സാഹചര്യത്തില്‍ വീണ്ടുമൊരു ഫഹദ് ചിത്രം à´“.à´Ÿà´¿.à´Ÿà´¿ പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്നത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായേക്കാം.ടേക് ഓഫ്, സി യൂ സൂണ്‍ എന്നീ സിനിമകളുടെ സംവിധായകന്‍ മഹേഷ് നാരായണന്റെ മൂന്നാം സംവിധാന സംരംഭമാണ് മാലിക്. സിനിമയുടെ രചനയും സംവിധാനവും എഡിറ്റും മഹേഷ് നാരായണനാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, മാല പാര്‍വതി, ദിലീഷ് പോത്തന്‍ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ ഉള്ളത്.ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് മാലികിന്റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സാനു വര്‍ഗീസ്സ്

Related News