Loading ...

Home sports

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ജയം തുടര്‍ന്ന് ബ്രസീല്‍; അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി കൊളംബിയ

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ പാരഗ്വായിയെ തകര്‍ത്ത് ജയം തുടര്‍ന്ന് ബ്രസീല്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. ഗ്രൂപ്പില്‍ കളിച്ച ആറു മത്സരങ്ങളില്‍ ആറിലും ജയിച്ച ബ്രസീല്‍ 18 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. പാരഗ്വായിയ്ക്കെതിരായ മത്സരത്തില്‍ നെയ്മര്‍, ലൂക്കാസ് പാക്യുറ്റ എന്നിവരാണ് ഗോളുകള്‍ നേടിയത്.

മത്സരം തുടങ്ങി നാലാം മിനുട്ടില്‍ തന്നെ സൂപ്പര്‍താരം നെയ്മര്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. à´°à´£àµà´Ÿà´¾à´‚ ഗോള്‍ മത്സരത്തിന്റെ അധികസമയത്തായിരുന്നു. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയെ കൊളംബിയ സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി അര്‍ജെന്റീന മുന്നിലായിരുന്നു. ക്രിസ്റ്റിയന്‍ റൊമേരോ, ലിയാന്‍ഡ്രോ പരേഡിസ് എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ 51 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കൊളംബിയന്‍ താരം ലൂയിസ് ഫെര്‍ണാണ്ടോ മ്യുറിയല്‍ ഫ്രൂട്ടോ ഗോളാക്കി. മത്സരത്തിന്റെ അധികസമയത്ത് മിഗ്വായല്‍ ബോര്‍ജ ഗോള്‍ അടിച്ച്‌ കൊളംബിയയ്ക്ക് സമനില നേടിക്കൊടുത്തു. ഗ്രൂപ്പില്‍ 12 പോയിന്റുമായി രണ്ടാമതാണ് അര്‍ജന്റീന. 

Related News