Loading ...

Home sports

പെ​റു​വി​നെ​തി​രെ ബ്ര​സീ​ലി​ന് ത​ക​ര്‍​പ്പ​ന്‍ ജ​യം

റി​യോ ഡി ​ഷാ​നെ​യ്റോ: കോ​പ്പ അ​മേ​രി​ക്ക​യി​ല്‍ ബ്ര​സീ​ലി​ന് ത​ക​ര്‍​പ്പ​ന്‍ ജ​യം. ഗ്രൂ​പ്പ് എ-​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പെ​റു​വി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ള്‍​ക്കാ​ണ് മ​ഞ്ഞ​പ്പ​ട ത​ക​ര്‍​ത്ത​ത്.

സൂ​പ്പ​ര്‍ താ​രം നെ​യ്മ​റി​ന്‍റെ മി​ക​വി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ​യും ബ്ര​സീ​ലി​ന്‍റെ ജ​യം.​ഒ​രു ഗോ​ള​ടി​ക്കു​ക​യും ഒ​രു ഗോ​ളി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത നെ​യ്മ​ര്‍ ക​ള​ത്തി​ല്‍ നി​റ​ഞ്ഞു​നി​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ലും നെ​യ്മ​ര്‍ ഒ​രു ഗോ​ളും ഒ​രു അ​സി​സ്റ്റും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

12-ാം മി​നി​റ്റി​ലാ​ണ് ബ്ര​സീ​ല്‍ ഗോ​ള്‍ വേ​ട്ട​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. à´…​ലെ​ക്സ് സാ​ന്‍​ഡ്രോ​യാ​ണ് ബ്ര​സീ​ലി​ന്‍റെ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. ഗോ​ള്‍ വ​ഴ​ങ്ങി​യ​തോ​ടെ പെ​റു ഉ​ണ​ര്‍​ന്നു ക​ളി​ച്ചു. എ​ന്നാ​ല്‍ ഗോ​ളി​ലേ​ക്ക് എ​ത്താ​ന്‍ പെ​റു​വി​ന് അ​യി​ല്ല.

ഒ​രു ഗോ​ളി​ന്‍റെ ആ​ദി​പ​ത്യ​ത്തി​ല്‍ ര​ണ്ടാം പ​കു​തി​ക്ക് ഇ​റ​ങ്ങി​യ ബ്ര​സീ​ല്‍ പി​ന്നീ​ട് പെ​റു​വി​നു​മേ​ല്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. 68-ാം മി​നി​റ്റി​ലാ​യി​രു​ന്നു നെ​യ്മ​റി​ന്‍റെ ഗോ​ള്‍ പി​റ​ന്ന​ത്.

മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന മി​നി​റ്റി​ലും അ​ധി​ക സ​മ​യ​ത്തു​മാ​ണ് ബ്ര​സീ​ല്‍ ര​ണ്ട് ഗോ​ളു​ക​ള്‍ കൂ​ടി നേ​ടി​യ​ത്. 89-ാം മി​നി​റ്റി​ല്‍ എ​വ​ര്‍​ട്ട​ണ്‍ റി​ബെ​യ്റോ​യും 93-ാം മി​നി​റ്റി​ല്‍ റി​ച്ചാ​ര്‍​ലി​സ​ണു​മാ​ണ് ബ്ര​സീ​ലി​നാ​യി ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ജ​യ​ത്തോ​ടെ ബ്ര​സീ​ല്‍ ക്വാ​ര്‍​ട്ട​ര്‍ ഉ​റ​പ്പി​ച്ചു.

Related News