Loading ...

Home Europe

14 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക്​ പ്രവേശനം അനുവദിച്ച്‌​ യൂറോപ്യന്‍ യൂണിയന്‍


ബ്രസല്‍സ്​: അമേരിക്കയുള്‍പ്പടെ 14 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക്​ പ്രവേശനം അനുവദിച്ച്‌​ യൂറോപ്യന്‍ യൂണിയന്‍. ഒരു വര്‍ഷത്തിന്​ ശേഷമാണ്​ യൂറോപ്യന്‍ യൂണിയന്‍ വിനോദസഞ്ചാരികള്‍ക്കുള്ള വിസ നല്‍കുന്നത്​ പുനഃരാരംഭിക്കുന്നത്​. യു.എസ്​, അല്‍ബേനിയ, ആസ്​ട്രേലിയ, ഇസ്രായേല്‍, ജപ്പാന്‍, ലെബനന്‍, ന്യൂസിലാന്‍ഡ്​, റിപബ്ലിക്​ ഓഫ്​ നോര്‍ത്ത്​ മാസിഡോണിയ, റുവാണ്ട, സിംഗപ്പൂര്‍, സെര്‍ബിയ, ദക്ഷിണകൊറിയ, തായ്​ലാന്‍ഡ്​, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കാണ്​ വിസ അനുവദിക്കുക.

വിവിധ രാജ്യങ്ങളിലെ കോവിഡ്​ സാഹചര്യം പരിഗണിച്ചാണ്​ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നതെന്ന്​ ഇ.യു അറിയിച്ചു. നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും യൂറോപ്പിലെത്തുന്ന സഞ്ചാരികള്‍ കോവിഡ്​ പ്രോ​ട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്​. ഇതിനൊപ്പം 72 മണിക്കൂര്‍ മുമ്ബുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലവും വേണം. അംഗരാജ്യങ്ങള്‍ക്ക്​ വേണമെങ്കില്‍ ഇവര്‍ക്ക്​ 14 ദിവസത്തെ ക്വാറന്‍റീന്‍ നിര്‍ദേശിക്കാമെന്നും ഇ.യു വ്യക്​തമാക്കിയിട്ടുണ്ട്​.

കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിക്കാമെന്ന്​ തീരുമാനമെടുത്തിരുന്നു. ഇതി​െന്‍റ ഭാഗമായാണ്​ ഇപ്പോള്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്​. പൂര്‍ണമായും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം അംഗരാജ്യങ്ങള്‍ അംഗീകരിക്കുകയല്ല വേണ്ടതെന്ന്​ സംഘടന വ്യക്​തമാക്കി. അതാത്​ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌​ തീരുമാനമെടുക്കണമെന്ന്​ ഇ.യു നിര്‍ദേശിച്ചു.

Related News