Loading ...

Home Business

ജിഎ​സ്ടി​യു​ടെ കു​ടി​ശി​ക ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാം


ച​ര​ക്കുസേ​വ​ന​നി​കു​തി നി​യ​മം അ​നു​സ​രി​ച്ച്‌ ഗ​വ​ണ്‍​മെ​ന്‍റിലേ​ക്കു നി​കു​തി അ​ട​യ്ക്കാ​നു​ണ്ടെ​ങ്കെി​ല്‍ അ​ത് ഉ​ത്ത​ര​വു ല​ഭി​ച്ച്‌ മൂന്നു മാ​സ​ത്തി​ന​കം അ​ടയ്​ക്ക​ണം. നി​കു​തി അ​ട​യ്ക്കേ​ണ്ടിവ​രു​ന്ന വ്യ​ക്തി മൂന്നു മാ​സ​ത്തി​ന​കം അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ന് ച​ര​ക്കു​സേ​വ​ന​നി​കു​തി​യി​ലെ 79-ാം വ​കു​പ്പ​നു​സ​രി​ച്ച്‌ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് അ​ധി​കാ​രം ന​ല്കു​ന്നു​ണ്ട്.

റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യു​ന്പോ​ള്‍ ന​ല്കേ​ണ്ടി വ​രു​ന്ന സെ​ല്‍​ഫ് അ​‌​സ​സ്‌​മെ​ന്‍റ് ടാ​ക്സി​ന് വ​രു​ത്തു​ന്ന കു​ടി​ശി​കയ്ക്ക് ഇ​ന്‍​സ്റ്റാ​ള്‍​മെ​ന്‍റ് സൗ​ക​ര്യം ല​ഭി​ക്കി​ല്ല. കു​ടി​ശി​ക ത​വ​ണ​വ്യ​വ​സ്ഥ​യി​ല്‍ ല​ഭി​ക്കു​ന്ന​തി​നു നി​കു​തി അ​ടയ്​ക്കേ​ണ്ടിവ​രു​ന്ന വ്യ​ക്തി ക​മ്മീ​ഷ​ണ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്ക​ണം. മാ​സ​ത്ത​വ​ണ​ക​ളാ​യി​ അ​ട​യ്ക്കു​ന്ന​തി​നോ പേമെ​ന്‍റ് ഡി​ഫ​ര്‍ ചെ​യ്തോ ക​മ്മീ​ഷ​ണ​ര്‍​ക്ക് ഉ​ത്ത​ര​വി​ടാം.

പ​ര​മാ​വ​ധി 24 മാ​സ​ത്ത​വ​ണ​ക​ള്‍ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. അ​ടയ്​ക്കേ​ണ്ടി വ​രു​ന്ന തീ​യ​തി മു​ത​ല്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള പ​ലി​ശ​യും അ​ടയ്​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍ ഇ​ന്‍​സ്റ്റാ​ള്‍​മെ​ന്‍റില്‍ ഒ​രു ത​വ​ണ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ പി​ന്നീ​ട് ഇ​ന്‍​സ്റ്റാ​ള്‍​മെ​ന്‍റ്് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. അ​ട​യ്ക്കു​വാ​നു​ള്ള മു​ഴു​വ​ന്‍ തു​ക​യും ഒ​റ്റ​ത്ത​വ​ണയായി​ത്ത​ന്നെ പ​ലി​ശ​കൂ​ട്ടി ഒ​രു​മി​ച്ച്‌ അ​ട​യ്ക്കേ​ണ്ട​താ​യി വ​രും. അ​ല്ലെ​ങ്കി​ല്‍ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​പ്പെ​ടേ​ണ്ടി വ​രും, കു​ടി​ശി​ക തു​ക 25,000 രൂ​പ​യി​ല്‍ താ​ഴെ ആ​ണെ​ങ്കി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍​മെ​ന്‍റ് സൗ​ക​ര്യം ല​ഭി​ക്കി​ല്ല.

അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത് ജിഎ​സ്ടി ഡിആ​ര്‍സി-020 ല്‍

ത​വ​ണ​ സൗ​ക​ര്യം ല​ഭി​ക്കു​ന്ന​തി​ന് നി​കു​തി അ​ട​യ്ക്കേ​ണ്ട വ്യ​ക്തി ക​മ്മീ​ഷ​ണ​ര്‍​ക്ക് ജി​എ​സ്​ടി ഡിആ​ര്‍സി- 020 എ​ന്ന ഫോ​മി​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ന​ല്കേ​ണ്ട​ത്. അ​പേ​ക്ഷ ല​ഭി​ച്ചാ​ലു​ട​ന്‍ ക​മ്മീ​ഷ​ണ​ര്‍ ജു​റീ​സ്ഡി​ക‌്ഷ​ണ​ല്‍ ഓ​ഫീ​സ​റു​ടെ പ​ക്ക​ല്‍നി​ന്നും നി​കു​തി​ദാ​യ​​ക​നെ​പ്പ​റ്റി​യു​ള്ള റി​പ്പോ​ര്‍​ട്ട് തേ​ടും. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചുക​ഴി​ഞ്ഞാ​ലു​ട​ന്‍ ക​മ്മീ​ഷ​ണ​ര്‍ ഒ​ന്നു​കി​ല്‍ ത​വ​ണ​ക​ളാ​യി ന​ല്കി​ക്കൊ​ണ്ടോ അ​ല്ലെ​ങ്കി​ല്‍ ത​വ​ണ​ക​ള്‍ നി​ര​സി​ച്ചു​കൊ​ണ്ടോ ഉ​ള്ള ഉ​ത്ത​ര​വു ന​ല്കും.
ഉ​ത്ത​ര​വു ന​ല്കു​ന്ന​തി​നുമു​ന്പ് നി​കു​തി​ദാ​യ​ക​ന് വി​ശ​ദീ​ക​ര​ണ​ത്തി​ന് അ​വ​സ​രം സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ല​ഭി​ക്കാ​റി​ല്ല. പ്ര​സ്തു​ത ഉ​ത്ത​ര​വി​ന് അ​പ്പീ​ല്‍ പോ​കു​വാ​നും സാ​ധി​ക്കി​ല്ല.

ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്കു​ന്ന അ​പേ​ക്ഷ​യി​ല്‍ അ​ട​വ് ഡി​ഫ​ര്‍ ചെ​യ്തു ത​രേ​ണ്ട സ​മ​യ​മോ അ​ല്ലെ​ങ്കി​ല്‍ വേ​ണ്ടിവ​രു​ന്ന ത​വ​ണ​ക​ളും അ​തോ​ടൊ​പ്പം ത​വ​ണ​ക​ളാ​യി അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ളും അ​തി​നു​ള്ള രേ​ഖാ​മൂ​ല​മു​ള്ള തെ​ളി​വു​ക​ളും സ​മ​ര്‍​പ്പി​ക്കേ​ണ്ട​തു​ണ്ട്. ജു​റീ​സ്ഡി​ക‌്ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ നി​കു​തി​ദാ​യ​ക​ന്‍റെ സാ​ന്പ​ത്തി​ക​നി​ല​യെ​പ്പ​റ്റി​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

പ​ര​മാ​വ​ധി 24 ത​വ​ണ​ക​ള്‍

നി​കു​തി അ​ട​യ്ക്കേ​ണ്ട വ്യ​ക്തി​ക്ക് പ​ര​മാ​വ​ധി ല​ഭി​ക്കു​ന്ന​ത് 24 ത​വ​ണ​ക​ള്‍ ആ​ണ്. അ​പേ​ക്ഷ​യി​ല്‍ പ്ര​സ്തു​ത അ​പേ​ക്ഷ​ക​ന്‍ എ​ത്ര​ത​വ​ണ​യാ​ണ് ആ​വ​ശ്യ​മെ​ന്ന് അ​ല്ലെ​ങ്കി​ല്‍ ഏ​തു തീ​യ​തി​വ​രെ​യാ​ണ് അ​ട​വ് നീ​ട്ടി​ത്ത​രേ​ണ്ട​ത് എ​ന്ന് വ്യ​ക്ത​മാ​യി സൂ​ചി​പ്പി​ച്ചി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ന്‍റെ സാ​ന്പ​ത്തി​ക​സ്ഥി​തി​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ആ​യി​രി​ക്കും ത​വ​ണ​ക​ള്‍ തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത്. അ​പേ​ക്ഷ​യി​ല്‍ ചോ​ദി​ക്കു​ന്ന മു​ഴു​വ​ന്‍ ത​വ​ണ​ക​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്നി​ല്ല. ജൂ​റി​സ്ഡി​ക‌്ഷ​ണ​ല്‍ ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ടി​നെ​യും അ​പേ​ക്ഷ​ക​ന്‍റെ സാ​ന്പ​ത്തി​ക​സ്ഥി​തി​യുമൊ​ക്കെ​ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും ക​മ്മീ​ഷ​ണ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.

ത​വ​ണ​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​ത

ത​വ​ണ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി മു​ന്പൊ​രി​ക്ക​ലും നി​കു​തി അ​ട​യ്ക്കേ​ണ്ടു​ന്ന​തി​ന് വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ണ്ടാ​വ​രു​ത്. ജി​എ​സ്ടി നി​യ​മ​ത്തി​ന്‍റെ കീ​ഴി​ല്‍ നി​കു​തി തു​കയ്​ക്കു​ള്ള റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ ഒ​രി​ക്ക​ലെ​ങ്കി​ലും നേ​രി​ട്ടി​ട്ടു​ള്ള വ്യ​ക്തി​ക​ള്‍​ക്കും/​സ്ഥാ​പ​ന​ത്തി​നും ത​വ​ണ​ക​ളാ​യി അ​ട​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം പി​ന്നീ​ട് ല​ഭി​ക്കു​ന്ന​ത​ല്ല. ജിഎ​സ്​ടി നി​യ​മം അ​നു​സ​രി​ച്ച്‌ നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള ഓ​ര്‍​ഡ​ര്‍ ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ മൂന്നു മാ​സ​ത്തി​ന​കം അ​ട​യ്ക്ക​ണം. അ​ങ്ങ​നെ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ 79-ാം വ​കു​പ്പ​നു​സ​രി​ച്ച്‌ നി​കു​തി​ ഉ​ദ്യോ​ഗ​സ്ഥ​ന് റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കാ​രം ഉ​ണ്ട്. ഒ​രി​ക്ക​ല്‍ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ത​വ​ണ​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ടും. അ​തു​പോ​ലെത​ന്നെ റി​ട്ടേ​ണു​ക​ള്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന സ​മ​യ​ത്ത് ത​നി​യെ അ​‌​സ​സ്‌​ ചെ​യ്യു​ന്ന നി​കു​തിതു​ക​യ്ക്കും ത​വ​ണ​ക​ളു​ടെ സൗ​ക​ര്യം ല​ഭി​ക്കി​ല്ല. മൂ​ന്നാ​മ​താ​യി 25,000 രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള തു​ക​ക​ള്‍​ക്കും ത​വ​ണ​ക​ളു​ടെ സൗ​ക​ര്യം ല​ഭി​ക്കി​ല്ല.

ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് ജിഎ​സ്ടി ഡി​ആ​ര്‍സി -021 ല്‍

​ത​വ​ണ​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​ള്ള നി​കു​തി​ദാ​യ​ക​ന്‍റെ അ​പേ​ക്ഷ​യും അ​തി​നെ​പ്പ​റ്റി​യു​ള്ള ജു​റീ​സ്ഡി​ക‌്ഷ​ണ​ല്‍ ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ടും പ​രി​ഗ​ണി​ച്ച​ശേ​ഷം ക​മ്മീ​ഷ​ണ​ര്‍ ഡിആ​ര്‍സി - 21 ല്‍ ​ത​വ​ണ​ക​ള്‍ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള​തോ അ​ല്ലെ​ങ്കി​ല്‍ തി​ര​സ്കരി​ച്ചു​കൊ​ണ്ടു​ള്ള​തോ ആ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും. ചി​ല​പ്പോ​ള്‍ ചോ​ദി​ച്ചി​രി​ക്കു​ന്ന ത​വ​ണ​ക​ളു​ടെ എ​ണ്ണം കു​റ​ച്ചെ​ന്നും വ​രാം.

എ​ന്താ​യാ​ലും ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് ഫൈ​ന​ലാ​യി​രി​ക്കും. മേ​ല്‍ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്യു​വാ​ന്‍ വ്യ​വ​സ്ഥ​യി​ല്ല. ഉ​ത്ത​ര​വി​ല്‍ കാ​ര്യ​കാ​ര​ണ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​വും. പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട ഒ​രു കാ​ര്യം ഒ​രു കാ​ര​ണ​വ​ശാ​ലും ത​വ​ണ അ​ട​ക്കു​ന്ന​തി​ല്‍ മു​ട​ക്കം ഉ​ണ്ടാ​വ​രു​ത് എ​ന്ന​താ​ണ്. ഒ​രു ത​വ​ണ എ​ങ്കി​ലും മു​ട​ങ്ങി​യാ​ല്‍ ത​വ​ണ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്ക​പ്പെ​ടു​ക​യും ഉ​ത്ത​ര​വ് അ​സാ​ധു ആ​വു​ക​യും മു​ഴു​വ​ന്‍ തു​ക​യും പ​ലി​ശ സ​ഹി​തം ഒ​രു​മി​ച്ച്‌ അ​ട​യ്ക്കേ​ണ്ടു​ന്ന ബാ​ധ്യ​ത വ​രു​ക​യും ചെ​യ്യും.

Related News