Loading ...

Home youth

പി.എസ്.സി. പരീക്ഷകള്‍ ജൂലായ് ഒന്നിന് പുനരാരംഭിക്കും

തിരുവനന്തപുരം: രണ്ടര മാസങ്ങള്‍ക്ക് ശേഷം പി.എസ്.സി. പരീക്ഷകള്‍ ജൂലായ് ഒന്നിന് പുനരാരംഭിക്കും. ഏപ്രില്‍ 20 മുതല്‍ മാറ്റിവെച്ചവയില്‍ 23 പരീക്ഷകള്‍ ജൂലായില്‍ നടത്തുന്നത്.
കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം നിര്‍ത്തി വെച്ച പരീക്ഷകളും അഭിമുഖങ്ങളുമാണ് പി.എസ്.സി നാളെ മുതല്‍ പുനരാരംഭിക്കുന്നത്. കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകം മുറി സജ്ജീകരിക്കും. ഇവര്‍ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷാകേന്ദ്രത്തിലെത്തണം. ജൂലായില്‍ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും.

ജൂലായ് 10-ന്റെ ഡ്രൈവര്‍ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. വനംവകുപ്പിലേക്കുള്ള റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയാണ് നാളെ നടക്കുന്നത്. à´ªàµŠà´¤àµà´—താഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ അപേക്ഷകര്‍ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ 9446445483, 0471 2546246 എന്നീ നമ്ബറുകളില്‍ ലഭിക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനല്‍കിയവര്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ അച്ചടിപ്പകര്‍പ്പും തിരിച്ചറിയല്‍രേഖയുടെ അസലുമായി ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് അരമണിക്കൂര്‍മുമ്ബ് ഹാളിലെത്തണം.

വൈദ്യുതി നിരക്കുകളില്‍ ഇളവ്; പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കെഎസ്‌ഇബി ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിമാസം 30 യൂണിറ്റ് വരെ ഉപങോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നല്‍കും.

Related News