Loading ...

Home Business

വ്യവസ്​ഥകള്‍ ലംഘിച്ചു; 14 ബാങ്കുകള്‍ക്ക്​ പിഴയിട്ട്​ റിസര്‍വ്​ ബാങ്ക്​

മുംബൈ: നിര്‍ദേശങ്ങളുടെ ചില വ്യവസ്​ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന്​ 14 ബാങ്കുകള്‍ക്ക്​ പിഴയിട്ട്​ റിസര്‍വ്​ ബാങ്ക്​.

ഒരു പ്രത്യേക ഗ്രൂപ്പി​ന്റെ  കമ്ബനികളുടെ അക്കൗണ്ടുകള്‍ റിസര്‍വ്​ ബാങ്ക്​ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. ഇതോടെ റിസര്‍വ്​ ബാങ്ക്​ പുറപ്പെടുവിച്ചിരുന്ന ഒന്നോ അതില്‍ അധികമോ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെട്ടുവെന്നും 1949ലെ ബാങ്കിങ്​ റെഗുലേഷന്‍ ആക്​ടിന്റെ  വ്യവസ്​ഥകള്‍ക്ക്​ വിരുദ്ധമായി പ്രവര്‍ത്തിച്ചതായും കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന്​ ബാങ്കുകള്‍ക്ക്​ റിസര്‍വ്​ ബാങ്ക്​ കാരണം കാണിക്കല്‍ നോട്ടീസ്​ അയച്ചിരുന്നു. ഇതിനുപിന്നാലെയാണ്​ 14 ബാങ്കുകള്‍ക്ക്​ പിഴ ചുമത്താന്‍ ആര്‍.​ബി.ഐ ​തീരുമാനിച്ചത്​.ബന്ദന്‍ ബാങ്ക്​, ബാങ്ക് ​ഓഫ്  ​ബറോഡ, ബാങ്ക് ഓഫ്  ​ മഹാരാഷ്​ട്ര, സെന്‍ട്രല്‍ ബാങ്ക്​ ഒാഫ്​ ഇന്ത്യ, ക്രഡിറ്റ്​ സൂയിസ്​, ഇന്ത്യന്‍ ബാങ്ക്​, ഇന്‍ഡസ്​ഇന്‍ഡ്​ ബാങ്ക്​, കര്‍ണാടക ബാങ്ക്​ ലിമിറ്റഡ്​, കരൂര്‍ വൈശ്യ ബാങ്ക്​, പഞ്ചാബ്​ ആന്‍ഡ്​ സിന്ദ്​ ബാങ്ക്​, സൗത്ത്​ ഇന്ത്യന്‍ ബാങ്ക്​, സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്  ​ ഇന്ത്യ, ജമ്മു ആന്‍ഡ്​ കശ്​മിര്‍ ബാങ്ക്​ ലിമിറ്റഡ്​, ഉത്തര്‍കാശി സ്​മോള്‍ ഫിനാന്‍സ്​ ബാങ്ക്​ എന്നിവക്കാണ്​ പിഴയിട്ടത്​.

Related News