Loading ...

Home sports

കോപ്പ അമേരിക്ക; പെറുവിനെ തകര്‍ത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി കൊളംബിയ

കോപ്പ അമേരിക്ക ഫുട്ബോളില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ പെറുവിനെ തകര്‍ത്ത് കൊളംബിയ. ലൂസേഴ്‌സ് ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പെറുവിനെ പരാജയപ്പെടുത്തിയാണ് കൊളംബിയ കോപ്പയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.മത്സരത്തിന്റെ അധികസമയത്ത് ലൂയിസ് ഡയസ് നേടിയ ഗോളിലായിലിരുന്നു കൊളംബിയയുടെ വിജയം. à´•àµŠà´³à´‚ബിയയ്ക്കായി ലൂയിസ് ഡയസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ജുവാന്‍ ക്യൂവാഡ്രാഡോ ഒരു ഗോള്‍ സ്വന്തമാക്കി. ലൂയിസ് ഡയസാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് പെറുവായിരുന്നു. പെറുവിനായി യോഷിമാര്‍ യോട്ടന്‍, ജിയാന്‍ലൂക്ക ലപാഡുല എന്നിവര്‍ ഗോള്‍ നേടി. പെറു മികച്ച പ്രകടനം നടത്തിയെങ്കിലും ജയം കൊളംബിയയ്‌ക്കൊപ്പമായിരുന്നു. സെമി ഫൈനലില്‍ പെറുവിനെ ബ്രസീലും കൊളംബിയയെ അര്‍ജന്റീനയുമാണ് പരാജയപ്പെടുത്തിയത്. നാളെയാണ് അര്‍ജന്റീന- ബ്രസീല്‍ ഫൈനല്‍ പോരാട്ടം.

Related News