Loading ...

Home cinema

ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു

മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ഇതു സംബന്ധിച്ച്‌ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ സിനിമക്ക് ഗാംഗുലി സമ്മതിച്ചു. ഒരു പ്രമുഖ ദേശീയമാധ്യമത്തോടാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.ബോളിവുഡിലെ വമ്ബന്‍ പ്രൊഡക്ഷന്‍ കമ്ബനിയായിരിക്കും സിനിമ നിര്‍മിക്കുക. ഏകദേശം 200 മുതല്‍ 250 കോടി വരെയായിരിക്കും സിനിമയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സംവിധാനം, നടന്‍ എന്നിവ സംബന്ധിച്ച്‌ ഇപ്പോള്‍ തീരുമാനിമായിട്ടില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതു സംബന്ധിച്ചൊരു അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.രണ്‍ബീര്‍ കപൂറിനാണ് സാധ്യത കൂടുതല്‍. ഗാംഗുലി തന്നെയാണ് രണ്‍ബീര്‍ കപൂറിന്റെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ മറ്റു രണ്ട് മൂന്ന് താരങ്ങളുടെ പേരും സജീവമായിട്ടുണ്ട്. ബി.സി.സി.ഐ പ്രസിഡന്റാകുന്നത് വരെയുള്ള ഗാംഗുലിയുടെ ജീവിതം സിനിമയിലുണ്ടാകുമെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എം.എസ് ധോണിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് വന്‍ ഹിറ്റായത്. അന്തരിച്ച സുശാന്ത് സിങ് രജ്പുത് ആയിരുന്നു ധോണിയെ അവതരിപ്പിച്ചിരുന്നത്.മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതവും സിനിമയാക്കിയിരുന്നു. ഇംറാന്‍ ഹാഷ്മിയായിരുന്നു അസ്ഹറിനെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ചിത്രം ബോക്‌സ്‌ഓഫീസില്‍ തകര്‍ന്നടിഞ്ഞു.

Related News