Loading ...

Home Europe

ജര്‍മനിയില്‍ മിന്നല്‍ പ്രളയം, വീടുകള്‍ തകര്‍ന്നു; നിരവധി പേരെ കാണാതായി

ജര്‍മനിയില്‍ മിന്നല്‍ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന്​ ആറു മരണം; നിരവധി പേരെ കാണാതായിബെര്‍ലിന്‍: പശ്​ചിമ ജര്‍മനിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന്​ ആറു പേരുടെ മരണം സ്​ഥിരീകരിച്ചു. നിരവധി പേരെ കാണാതായി. രണ്ടു ദിവസമായി കനത്ത മഴയും ശക്​തമായ കാറ്റും രാജ്യത്ത്​ നാശം വിതക്കുകയാണ്​.
മിന്നല്‍ പ്രളയത്തെ തുടര്‍ന്ന്​ മേല്‍ക്കൂരയില്‍ അഭയം തേടിയ പലരെയുമായി വീട്​ തകര്‍ന്ന്​ ഒലിച്ചുപോകുകയായിരുന്നു. പുഴയുടെ തീരത്തുള്ള വീടുകളാണ്​ ദുരന്തത്തിനിരയായത്​. മേഖലയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിട്ടുണ്ട്​. പശ്​ചിമ, മധ്യ മേഖലകളില്‍ പ്രളയം തുടരുകയാണ്​.

Related News