Loading ...

Home cinema

ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ ന​ടി സു​രേ​ഖ സി​ക്രി അ​ന്ത​രി​ച്ചു

മും​ബൈ: പ്ര​ശ​സ്ത അ​ഭി​നേ​ത്രി സു​രേ​ഖ സി​ക്രി (76) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ വ​ച്ചാ​ണ് അ​ന്ത്യം. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് സു​രേ​ഖ കു​റ​ച്ച്‌ കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ല്‍ നി​ന്ന് ബി​രു​ദം നേ​ടി​യ സു​രേ​ഖ 1978ല്‍ ​കി​സ കു​ര്‍​സി ഹേ ​എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ത​മ​സ്(1986), മാ​മ്മോ (1995), ബ​ധാ​യി ഹോ (2019) ​എ​ന്നി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം മൂ​ന്ന് ത​വ​ണ സ്വ​ന്ത​മാ​ക്കി. 1998ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജ​ന്മ​ദി​നം എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും സു​രേ​ഖ അ​ഭി​ന​യി​ച്ചു. 1990 ക​ള്‍ മു​ത​ല്‍ ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്തും സു​രേ​ഖ സ​ജീ​വ​മാ​യി​രു​ന്നു. "ബാ​ലി​ക വ​ധു' എ​ന്ന സീ​രി​യ​യി​ലെ ക​ല്യാ​ണി ദേ​വി​യാ​യി നി​റ​ഞ്ഞാ​ടി കു​ടും​ബ​പ്രേ​ക്ഷ​ക​രു​ടെ​യും പ്രി​യ​ങ്ക​രി​യാ​യി. 2008 മു​ത​ല്‍ 2016 വ​രെ സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചു.

2020 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഗോ​സ്റ്റ് സ്‌​റ്റോ​റീ​സ് ആ​ണ് അ​വ​സാ​ന ചി​ത്രം. 1989ല്‍ ​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് നേ​ടി​യി​ട്ടു​ണ്ട്. പി​താ​വ് വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നും മാ​താ​വ് അ​ധ്യാ​പി​ക​യു​മാ​യി​രു​ന്നു. പ​രേ​ത​നാ​യ ഹേ​മ​ന്ത് റെ​ഡ്ജ് ആ​ണ് ഭ​ര്‍​ത്താ​വ്. ഒ​രു മ​ക​നു​ണ്ട്. പ്ര​ശ​സ്ത ന​ട​ന്‍ ന​സി​റു​ദ്ദീ​ന്‍ ഷാ​യു​ടെ മു​ന്‍​ഭാ​ര്യ മ​നാ​രാ സി​ക്രി സ​ഹോ​ദ​രി​യാ​ണ്.

Related News