Loading ...

Home sports

ക്രിക്കറ്റ് ലോകത്തെ പുതിയ മുഖം; 'ദ ഹണ്ട്രഡ് ബോള്‍' ക്രിക്കറ്റിന് ഇന്ന് തുടക്കമാകും

ക്രിക്കറ്റ് വീണ്ടും ചുരുങ്ങുന്നു... 'ദ ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റ്' എന്ന പുതിയ പതിപ്പിന് ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കും. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഒരിന്നിങ്സില്‍ നൂറ് ബോള്‍ മാത്രമുള്ള ക്രിക്കറ്റ് ഫോര്‍മാറ്റിനെ ലോകത്തിന് പരിചയപ്പെടുത്തുന്നത്.നൂറ് ബോളുകള്‍ മാത്രമുള്ള രണ്ട് ഇന്നിങ്സുകള്‍ ആണ് ക്രിക്കറ്റിന്‍റെ ഏറ്റവും പുതിയ പതിപ്പിന്‍റെ പ്രത്യേകത. ഒദ്യോഗിക തലത്തില്‍ അംഗീകരിക്കപ്പെട്ട ക്രിക്കറ്റിന്‍റെ നിലവിലെ ഏറ്റവും ചെറിയ പതിപ്പ് ടി 20 മത്സരങ്ങളാണ്. ഒരിന്നിങ്സില്‍ 20 ഓവറുകള്‍ (120 പന്തുകള്‍) ഉള്ള മത്സരങ്ങളാണ് ട്വന്‍റി 20 ക്രിക്കറ്റില്‍ നടക്കുന്നത്. ഇതിലും ചെറിയ രൂപമായാണ് ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റിനെ അവതരിപ്പിക്കുന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ദ ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എട്ട് ടീമുകളാണ് മാറ്റുരക്കുന്നത്. നാല് വനിതകളും നാല് പുരുഷ ടീമുകളുമാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ 68 മത്സരങ്ങളാണ് നടക്കുന്നത്.

Related News