Loading ...

Home Europe

ഫ്രാന്‍സില്‍ ​കോവിഡ്​ നാലാം തരംഗം

പാരിസ്​: ​കോവിഡ്​ വ്യാപനത്തില്‍ നിന്ന് ഫ്രാന്‍സ് കര കയറുന്നതിനിടെ വീണ്ടും ഭീതി ഉയര്‍ത്തി നാലാം തരംഗം. കോവിഡ്​ വ്യാപനം രൂക്ഷമായതോടെ ഭരണ -പ്രതിപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത വിവാദം സൃഷ്​ടിച്ച വാക്​സിന്‍ പാസ്​പോര്‍ട്ട്​ സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കി .

50പേരില്‍ കൂടുതല്‍ പ​ങ്കെടുക്കുന്ന പരിപാടികള്‍ക്ക്​ നടപ്പാക്കിയ ‘ആരോഗ്യ പാസ്​’ ഇനി റസ്​റ്റൊറന്‍റുകള്‍, കഫേകള്‍, മാളുകള്‍ എന്നിവിടങ്ങളിലും നിര്‍ബന്ധമാകും. ട്രെയിന്‍, വിമാനം എന്നിവ വഴി ദീര്‍ഘദൂര യാത്രയും ഇതില്‍ ഉള്‍പ്പെടും .കോവിഡ്​ പ്രതിരോധ വാക്​സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രം പ്രവേശനം നല്‍കുന്നതാണ്​ വാക്​സിന്‍ പാസ്​പോര്‍ട്ട്​ എന്ന പേരില്‍ അറിയപ്പെടുന്ന ‘ആരോഗ്യപാസ്​’. അടുത്തിടെ രോഗമുക്​തി നേടിയെന്ന രേഖയെങ്കിലും വേണ്ടിവരും.

അതെ സമയം വാക്സിന്‍ സ്വീകരിക്കാത്തവരിലാണ് ​ പുതുതായി രോഗബാധ വ്യാപിച്ചതെന്ന് അധികൃതര്‍ പറയുന്നു. ബുധനാഴ്ച മാത്രം 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ 21,000 പേരിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ മേയ്​ മാസത്തിനു ശേഷം ഏറ്റവും ഉയര്‍ന്ന കണക്കാണിത്​.

​ കോവിഡ്​ നാലാം തരംഗത്തിന് മധ്യേയാണ് ഫ്രാന്‍സെന്ന് ​ പ്രധാനമന്ത്രി ഴാങ്​ കാസ്​റ്റെക്​സ്​ വ്യക്തമാക്കി . ഡെല്‍റ്റ വകഭേദമാണ്​ രാജ്യത്ത്​ കുടുതല്‍ വ്യാപിക്കുന്നത് ​. സര്‍ക്കാര്‍ ‘ആരോഗ്യ പാസ്​ ‘നിര്‍ബന്ധമാക്കിയതോടെ ലൂവ്​റെ മ്യൂസിയം, ഈഫല്‍ ടവര്‍ എന്നിവിടങ്ങളിലെത്തുന്നവര്‍​ രണ്ട്​ ഡോസ്​ വാക്​സിനെടുത്തിരിക്കണം. അതെ സമയം രാജ്യത്തെ ചില സിനിമ തിയറ്ററുകളും നിയമം കര്‍ശനമാക്കിയിട്ടുണ്ട്​. രാജ്യത്ത്​ ജനസംഖ്യയുടെ 46 ​ശതമാനം പേരും രണ്ടു ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവരാണ്​.

നിയമപ്രകാരം ആദ്യ ആഴ്ച രണ്ടു ഡോസ്​ വാക്​സിന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ്​ കാണിക്കാത്തവരെ താക്കീത്​ ചെയ്​തുവിടും. തുടര്‍ന്ന് വാക്​സിന്‍ സ്വീകരിക്കാത്തവര്‍ക്ക്​ 1,500 യൂറോ പിഴ ചുമത്തും. 12-17 വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക്​ നിര്‍ബന്ധമാക്കിയിട്ടില്ല.

അതെ സമയം വാക്​സിന്‍ നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച്‌​ രാജ്യത്ത്​ കടുത്ത പ്രതിഷേധവും തുടരുകയാണ്​. പ്രസിഡന്‍റ്​ മാക്രോണ്‍ ഏകാധിപത്യം നടപ്പാക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി ​ ഇവര്‍ ​കഴിഞ്ഞ ദിവസം തെരുവിലിറങ്ങി. പൊതു സ്ഥലങ്ങളില്‍ ആരോഗ്യ പാസ്​ നിര്‍ബന്ധമാക്കുന്നതിനെതിരെ ഭരണകക്ഷിക്കിടയിലും പ്രതിഷേധം ഉയരുന്നുണ്ട് ​.അതെ സമയം വ്യക്​തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് ​ ഇടതുപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത് .

Related News