Loading ...

Home Europe

യൂറോപ്യന്‍ രാജ്യങ്ങളില്‍ മോഡേണ വാക്‌സിന്‍ 12 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മോഡേണ വാക്‌സിന്‍ (Moderna Vaccine ) 12 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ യൂറോപ്പ്യന്‍ മെഡിസിന്‍സ് ഏജന്‍സി അനുമതി നല്‍കി. വെള്ളിയാഴ്ചയാണ് കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. യൂറോപ്പില്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വാക്‌സിനാണ് മോഡേണ.

കുട്ടികളില്‍ വാക്‌സിന്‍ (Covid Vaccine) ഉപയോഗിക്കുന്നത് 18 വയസ്സുള്ളവരില്‍ വാക്‌സിന്‍ ഉപയോഗിക്കുന്ന രീതിയില്‍ തന്നെ ആയിരിക്കുമെന്നും യൂറോപ്പ്യന്‍ മെഡിസിന്‍സ് ഏജന്‍സി പറഞ്ഞു. നാല് ആഴ്ചകളുടെ ഇടവേളയില്‍ 2 ഡോസുകളായി ആണ് വാക്‌സിന്‍ നല്‍കുന്നത്.

Related News