Loading ...

Home sports

അണ്ടര്‍ 17 ലോകകപ്പ്; ഇന്ത്യ ഇന്ന് ഘാനയ്ക്കെതിരെ

ദില്ലി: ഗ്രൂപ്പ് ഘട്ടത്തിലെ കലാശക്കളിയില്‍ ഘാനയെ കീഴടക്കി à´ªàµà´°àµ€à´•àµà´µà´¾à´°àµâ€à´Ÿàµà´Ÿà´°àµâ€ ഉറപ്പിക്കാന്‍  à´‡à´¨àµà´¤àµà´¯. രണ്ട് മല്‍സരങ്ങള്‍ തോറ്റ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്തായ ഇന്ത്യയ്ക്ക് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാം. പരിശീലനത്തിനിടെ പരിക്കേറ്റ നായകന്‍ അമര്‍ജിത് സിംഗ് à´•à´³à´¿à´•àµà´•à´¾à´¨à´¾à´•àµà´®àµ‹ എന്ന് വ്യക്തമല്ല. രാത്രി എട്ട് മണിക്ക് ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

നിലവില്‍ രണ്ട് ജയവും ആറ് പോയിന്‍റുമായി അമേരിക്ക പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിക്കഴിഞ്ഞു. ഒരോ ജയം സ്വന്തമായുള്ള കൊളംബിയക്കും ഘാനയ്ക്കും മൂന്ന് പോയിന്‍റ് വീതമുണ്ട്. കൂടുതല്‍ ഗോള്‍ നേടിയതിന്‍റെ ബലത്തില്‍  à´•àµ†à´¾à´³à´‚ബിയ രണ്ടാം സ്ഥാനത്താണ്. അമേരിക്ക കൊളംബിയെയ തോല്‍പ്പിക്കുകയും ഇന്ത്യ നാല് ഗോളിന്‍റെയെങ്കിലും വ്യത്യാസത്തില്‍ ഘാനയെ തകര്‍ക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് പ്രീക്വാര്‍ട്ടറിലെത്താം. à´‡à´¨à´¿ ഇതേ മാര്‍ജിനില്‍ ജയിക്കാനായില്ലെങ്കിലും ഭാഗ്യം തുണച്ചാല്‍ ഏറ്റവും മികച്ച  à´®àµ‚ന്നാം സ്ഥാനക്കാരെന്ന ലേബലില്‍‍‍ കടന്നുകൂടാനും സാധ്യതയുണ്ട്. അമേരിക്കയ്ക്കും കൊളംബിയയ്ക്കുമെതിരെ പുറത്തെടുത്ത പോരാട്ടവീര്യം നിലനിര്‍ത്താനാകും കോച്ചി ലൂയിസ് ഡിമാത്തോസിന്‍റെ ശ്രമം. പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് നാല് ഗോള്‍ വിത്യാസത്തിലെങ്കിലും ജയിക്കേണ്ട സാഹചര്യത്തില്‍ പൊരുതാനുറച്ചാണ് ഇന്ത്യയിറങ്ങുക ‍

Related News